Image

നഴ്‌സിനെ ആക്രമിച്ചയാള്‍ക്ക് ജയില്‍ ശിക്ഷ

മൊയ്തീന്‍ പുത്തന്‍ചിറ Published on 05 November, 2011
നഴ്‌സിനെ ആക്രമിച്ചയാള്‍ക്ക് ജയില്‍ ശിക്ഷ
ആല്‍ബനി (ന്യൂയോര്‍ക്ക്): ആല്‍ബനിയിലെ മാനസികരോഗ ചികിത്സാകേന്ദ്രത്തില്‍ നഴ്‌സിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച വ്യക്തിക്ക് അഞ്ചു വര്‍ഷത്തെ ജയില്‍ ശിക്ഷയും, മോചനത്തിനുശേഷം അഞ്ചു വര്‍ഷത്തെ പര്യവേക്ഷണത്തിനും ആക്ടിംഗ് സുപ്രീം കോടതി ജഡ്ജി ഡാന്‍ ലാമോണ്ട് ഉത്തരവിട്ടു. 

2011 മാര്‍ച്ച് പതിനൊന്നിനാണ് കേസ്സിനാസ്പദമായ സംഭവം നടന്നത്. ആല്‍ബനി മെഡിക്കല്‍ കോളേജിന് സമീപമുള്ള മാനസികരോഗ ചികിത്സാകേന്ദ്രത്തില്‍ നഴ്‌സായിരുന്ന ജൂഡി റയ്ഷിക്കിനെയാണ് ടെറി ജയിംസ് ആക്രമിച്ചത്. കഴുത്തിനും തലയോട്ടിയ്ക്കും തലച്ചോറിനും മാരകമായി ക്ഷതമേറ്റ ജൂഡി, വിധി കേട്ടയുടനെ പ്രതികരിച്ചത് "നഴ്‌സുമാരാണ് ആക്രമണങ്ങള്‍ക്ക് കൂടുതല്‍ ഇരകളാകാന്‍ സാധ്യത. നഴ്‌സിനെ ആക്രമിച്ചാല്‍ ശിക്ഷ അതികഠിനമായിരിക്കും. ഈ വിധി മറ്റുള്ളവര്‍ക്ക് ഒരു പാഠമാകട്ടേ' എന്നാണ്.

2010 നവംബറില്‍ ന്യൂയോര്‍ക്ക് സംസ്ഥാനത്ത് പ്രാബല്യത്തിലായ “”Violence Against Nurses Law’’ എന്ന നിയമപ്രകാരമാണ് ഈ ശിക്ഷ വിധിച്ചിരിക്കുന്നത്. നഴ്‌സുമാര്‍, പോലീസ് ഓഫീസര്‍മാര്‍, അഗ്നിശമന സേനാംഗങ്ങള്‍, സന്നദ്ധസേവകര്‍ എന്നിവരെ ആക്രമിച്ചാല്‍ 5 മുതല്‍ 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന നിയമമാണിത്.
നഴ്‌സിനെ ആക്രമിച്ചയാള്‍ക്ക് ജയില്‍ ശിക്ഷ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക