ഫീനിക്‌സ്: ഫീനിക്‌സിലെ വിവിധ എപ്പിസ്‌കോപ്പല്‍ സഭകളുടെ ആഭിമുഖ്യത്തില്‍
എല്ലാവര്‍ഷവും നടത്തിവരാറുള്ള എക്യൂമെനിക്കല്‍ ക്രിസ്മസ് ആഘോഷം ഈവര്‍ഷവും വിപുലമായ
പരിപാടികളോടെ ആഘോഷിക്കാന്‍ തീരുമാനിച്ചു.
2011 ഡിസംബര്‍ പത്താംതീയതി
ശനിയാഴ്ച വൈകിട്ട് 5 മണി മുതല്‍ മേസാ സിറ്റിയിലുള്ള ഡോബ്‌സണ്‍ ഹൈസ്കൂള്‍
ഓഡിറ്റോറിയത്തില്‍ ആഘോഷപരിപാടികള്‍ നടക്കും.
ഫീനിക്‌സിലെ എക്യൂമെനിക്കല്‍
പ്രസ്ഥാനത്തിന്റെ പ്രസിഡന്റും ഫീനിക്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി
വികാരിയുമായ റവ.ഫാ. ശ്ശോമോ ഐസക്ക് ജോര്‍ജിന്റെ അധ്യക്ഷതയില്‍ ഫീനിക്‌സ് സെന്റ്
പീറ്റേഴ്‌സ് യാക്കോബായ പള്ളിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച
തീരുമാനങ്ങള്‍ കൈക്കൊണ്ടത്. തദവസരത്തില്‍ സെന്റ് പീറ്റേഴ്‌സ് പള്ളി വികാരി റവ.ഫാ.
സജി മര്‍ക്കോസ്, ഹോളി ഫാമിലി സീറോ മലബാര്‍ കത്തോലിക്കാ പള്ളി വികാരി ഫാ. മാത്യു
മുഞ്ഞനാട്ട്, ഫീനിക്‌സിലെ മാര്‍ത്തോ കോണ്‍ഗ്രിഗേഷന്‍ വികാരി റവ. റജി സക്കറയ
തുടങ്ങിയവരും പങ്കെടുത്തു. കൂടാതെ വിവിധ സഭകളില്‍ നിന്നുള്ള പ്രതിനിധികളും ഈ
യോഗത്തില്‍ പങ്കെടുത്തു.
പുതിയ വര്‍ഷത്തെ ഭാരവാഹികളായി ഫാ. മാത്യു
മുഞ്ഞനാട്ട് (പ്രസിഡന്റ്), ജിനു മാത്യു (സെക്രട്ടറി), സാജു സ്കറിയ (ട്രഷറര്‍)
എന്നിവരും കൂടാതെ വിവിധ സബ്കമ്മിറ്റികളേയും ആഘോഷപരിപാകളുടെ വിജയത്തിനായി
തെരഞ്ഞെടുക്കുകയുണ്ടായി.