image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

പമ്പാസരസിനു പുളകം വിതറി നൂറ്റാണ്ടു പിന്നിട്ട്‌ മാരാമണ്‍; 119-ാം കണ്‍വന്‍ഷന്‍ ഞായറാഴ്‌ച (കുര്യന്‍ പാമ്പാടി)

AMERICA 07-Feb-2014
AMERICA 07-Feb-2014
Share
image
സഹ്യനില്‍നിന്ന്‌ ഒഴുകിയെത്തുന്ന പമ്പയാര്‍ ഇടവേളയില്‍ ശരണംപ്രാപിക്കുന്നതു ശാസ്‌താവ്‌ വാണരുളുന്ന ശബരിമലയുടെ താഴ്‌വാരങ്ങളിലാണ്‌. മാരാമണ്ണിലെ പമ്പാസരസില്‍ ഞായറാഴ്‌ച മുതല്‍ ഒരാഴ്‌ചത്തേക്ക്‌ ഘോഷണം ചെയ്യുന്ന സുവിശേഷസൂക്തങ്ങള്‍ ശബരിമലയുടെ അടിവാരത്തെ ത്രിവേണിയിലെത്താന്‍ കുറഞ്ഞത്‌ 85 കിലോമീറ്റര്‍ പിന്നിടണം.

എന്നാല്‍, പമ്പയുടെ അഞ്ചു കിലോമീറ്ററിനുള്ളില്‍ രണ്ടു വിശ്വാസഘോഷണങ്ങള്‍ ഒന്നിനു പിറകെ ഒന്നായി നൂറ്റാണ്ടിലേറെയായി നടക്കുന്നു-ചെറുകോല്‍പ്പുഴയിലും മാരാമണ്ണിലും. 102-ാമത്‌ ചെറുകോല്‍പ്പുഴ കണ്‍വന്‍ഷന്‍ സമാപിക്കുന്ന ഈ ഞായറാഴ്‌ചതന്നെ 119-ാമത്‌ മാരാമണ്‍ കണ്‍വന്‍ഷനു വിളംബരമാകും. ഷിക്കാഗോ കണ്‍വന്‍ഷന്‍ പോലെ നൂറ്റാണ്ടു മുമ്പ്‌ സര്‍വമത സംഗമഭൂമിയായി ഇവ രണ്ടും സങ്കല്‌പിക്കപ്പെട്ടിരുന്നുവെന്ന്‌ പഴമക്കാര്‍ പറയുന്നു.

ഇന്ന്‌ ഇതിലൊന്ന്‌ ഹൈന്ദവ വിശ്വാസസംഹിതകള്‍ പ്രഘോഷിക്കുമ്പോള്‍, മറ്റേത്‌ ക്രൈസ്‌തവദര്‍ശനങ്ങള്‍ വിളംബരം ചെയ്യുന്നു; സര്‍വമത സാഹോദര്യമെന്നതാണ്‌ രണ്ടിന്റെയും സന്ദേശമെങ്കിലും. ഇംഗ്ലണ്ടിലെ കെസ്‌വിക്കിനെ പണ്ടേ പിന്തള്ളിയ മാരാമണ്‍ ഇന്നു ലോകത്തിലെ ഏറ്റം വലിയ വിശ്വാസിസംഗമ ഭൂമികയാണ്‌. തീര്‍ഥാടനമായി കണക്കാക്കിയാല്‍ ശബരിമലയോ മെക്കയോ മാത്രമേ മുന്നിട്ടു നില്‍ക്കൂ.

കാലവര്‍ഷം കഴിഞ്ഞ്‌ കൊടുംവേനലായെങ്കിലും (കോട്ടയത്തും തിരുവനന്തപുരത്തും കോഴിക്കോട്ടും 32 ഡിഗ്രി സെല്‍ഷ്യസ്‌ ചൂട്‌) പത്തനംതിട്ട ജില്ലയില്‍ കോഴഞ്ചേരി പാലത്തിന്റെ നിഴലില്‍ മണല്‍പ്പുറത്തെ ഓലമേഞ്ഞ വിശാലമായ പന്തലിനുള്ളില്‍ വീര്‍പ്പടക്കിക്കഴിയുന്ന പതിനായിരങ്ങള്‍ക്ക്‌ സഹ്യനില്‍നിന്ന്‌ കേരളത്തിലെ ഏറ്റം നീളം കൂടിയ രണ്ടാമത്തെ നദിയായ പമ്പയാര്‍ കൊണ്ടുവരുന്ന കുളിര്‍തെന്നല്‍ തെല്ലൊന്ന്‌ ആശ്വാസം പകരുന്നു. അവര്‍ക്കിടയില്‍ ഒരായിരം പനയോലവിശറികളും അവയെ തോല്‌പിക്കാന്‍ ജാപ്പനീസ്‌ ഗെയിഷകള്‍ കൊണ്ടുനടക്കുന്നതു പോലെ വര്‍ണഭംഗിയുള്ള പ്ലാസ്റ്റിക്‌ വിശറികളും കാണാം.

കേരളത്തിലെ ഏറ്റം പ്രായംകൂടിയ വൈദിക മേലധ്യക്ഷന്‍ ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്റ്റം വലിയമെത്രാപ്പോലീത്തയ്‌ക്ക്‌ ഏപ്രില്‍ 27ന്‌ 96 തികയും. പ്രായാധിക്യത്തിന്റെ ആലസ്യമൊന്നും അലോസരപ്പെടുത്താത്ത മെത്രാപ്പോലീത്ത സഹജമായ ആര്‍ജവത്തോടെ പ്രാര്‍ഥന നടത്തിക്കൊണ്ടാണ്‌ 119-ാമത്‌ മാരാമണ്‍ കണ്‍വന്‍ഷനു
തുടക്കം കുറിക്കുക. സര്‍വമതങ്ങളെയും ഒരുപോലെ സമാദരിക്കുന്ന ഇതുപോലൊരു ദാര്‍ശനികനേതാവ്‌ കേരളത്തില്‍ മറ്റാരുമില്ലതന്നെ. മധുരിച്ചിട്ട്‌ തുപ്പാനും കയ്‌ച്ചിട്ട്‌ ഇറക്കാനും വയ്യ എന്നതുപോലെ അനുഭവപ്പെടുന്നു അദ്ദേഹത്തിന്റെ തേന്‍മധുരമായ വാഗ്‌മൊഴികള്‍.

ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത (21-ാമത്തെ മാര്‍ത്തോമ്മാ, ജൂണ്‍ 27ന്‌ 83 തികയും; നാഷണല്‍ കൗണ്‍സില്‍ ഓഫ്‌ ചര്‍ച്ചസ്‌ മുന്‍ പ്രസിഡന്റും ക്രിസ്റ്റ്യന്‍ കോണ്‍ഫറന്‍സ്‌ ഓഫ്‌ ഏഷ്യ ചെയര്‍മാനുമാണ്‌), സഫ്രഗന്‍ മെത്രാപ്പോലീത്ത സക്കറിയ മാര്‍ തെയോഫിലോസും എപ്പിസ്‌കോപ്പമാരും വൈദികശ്രേഷ്‌ഠരും വിശ്വാസികളുമടങ്ങിയ ലക്ഷത്തോളം വരുന്ന സദസിനെ മുന്‍പന്തിയിലിരുന്നു നയിക്കും.

മാര്‍ത്തോമ്മാ ഇവാഞ്ചലിസ്റ്റിക്‌ അസോസിയേഷന്‍ രൂപവത്‌കൃതമായതിനെത്തുടര്‍ന്ന്‌ 1895 മാര്‍ച്ച്‌ 8-17 തീയതികളില്‍ നടന്ന ആദ്യത്തെ കണ്‍വന്‍ഷനില്‍ ഡേവിഡും വേഴ്‌സ്‌വര്‍ത്തുമായിരുന്നു പ്രധാന പ്രാസംഗികര്‍. കഴിഞ്ഞ 12 വ്യാഴവട്ടക്കാലത്തിനുള്ളില്‍ ലോകപ്രസിദ്ധനായ അമേരിക്കന്‍ സുവിശേഷകന്‍ ഡോ. സ്റ്റാന്‍ലി ജോണ്‍സ്‌ ഉള്‍പ്പെടെ നിരവധി പ്രഗത്ഭമതികള്‍ മാരാമണ്ണില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്‌. നൊബേല്‍ സമ്മാനാര്‍ഹനായ ജോണ്‍ ആര്‍. മോട്ട്‌, ചന്ദ്രനിലിറങ്ങിയ അമേരിക്കന്‍ ഗഗനചാരി കേണല്‍ ജയിംസ്‌ ഇര്‍വിന്‍, കാന്റര്‍ബറി ആര്‍ച്ച്‌ബിഷപ്പുമാരായ റോബര്‍ട്ട്‌ റണ്‍സി, ജോര്‍ജ്‌ കാരി തുടങ്ങിയവര്‍ ഈ പട്ടികയില്‍ പെടും.

ജപ്പാന്‍, ജര്‍മനി, സൗത്ത്‌ ആഫ്രിക്ക തുടങ്ങി ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നുള്ള പ്രസംഗകരെയാണ്‌ മാരാമണ്ണില്‍ അണിനിരത്തുക. ബൈബിളിനെ അടിസ്ഥാനമാക്കിയാണ്‌ അവരുടെയൊക്കെ ഉദ്‌ഘോഷണമെങ്കിലും മനുഷ്യരാശിയെ ഒന്നാകെ മഥിക്കുന്ന ദാരിദ്ര്യം, പാര്‍ശ്വവത്‌കരണം, വനിതാ അസമത്വം, ബാലപീഡനം തുടങ്ങിയ പ്രശ്‌നങ്ങളും അവിടെ ചര്‍ച്ച ചെയ്യപ്പെടുന്നു. കണ്‍വന്‍ഷന്റെ അന്നും ഇന്നും എന്നുമുള്ള ലക്ഷ്യം ഇതൊക്കെത്തന്നെയാണെന്ന്‌ കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുന്ന അസോസിയേഷന്‍ പ്രസിഡന്റ്‌ തോമസ്‌ മാര്‍ തിമോത്തിയോസ്‌ `ഇ-മലയാളി' ലേഖകനോടു പറഞ്ഞു. റവ. ഏബ്രഹാം പി. ഉമ്മന്‍ ആണ്‌ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി.

പലപ്പോഴും പമ്പാസരസിന്‌ ഉള്‍ക്കൊള്ളാനാവുന്നതിലേറെ ജനാവലി എത്തിച്ചേരാറുണ്ട്‌. പന്തല്‍ നിറഞ്ഞുകവിഞ്ഞാല്‍ ആളുകള്‍ നദിയുടെ ഇരുകരകളിലും തെങ്ങോലകളുടെ തണല്‍പറ്റി നിരക്കുന്നതു കാണാം. പതിനാറു പാട്ടുകള്‍ പുതുതായി ഉള്‍പ്പെടുത്തിക്കൊണ്ടിറക്കുന്ന കണ്‍വന്‍ഷന്‍ ഗീതങ്ങളുടെ രണ്ടു ലക്ഷം കോപ്പികളാണ്‌ വിറ്റുപോകുന്നതെന്നോര്‍ക്കുമ്പോള്‍ സമ്മേളനത്തിന്റെ വലുപ്പം ഊഹിക്കാവുന്നതേയുള്ളൂ. വെറുതെയല്ല യുട്യൂബില്‍ മാരാമണ്‍ ഗീതങ്ങളുടെ ഒരു ഗംഗാപ്രവാഹംതന്നെയുണ്ട്‌. ആഗോള മലയാളികള്‍ കണ്‍വന്‍ഷനോടടുപ്പിച്ച്‌ അവധിക്കെത്തുന്നതും മാരാമണ്ണിന്റെ ഖ്യാതി വിശ്വത്തോളം വളര്‍ന്നുവെന്നതിന്റെ അടയാളമാണ്‌.


image
അമൃതനാദം: 96 അടുക്കുന്ന വലിയമെത്രാപ്പോലീത്ത ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്റ്റം.
image
സര്‍വമത സാഹോദര്യം - മാതാ അമൃതാനന്ദമയിയോടൊപ്പം.
image
ശിവഗിരി മഠാധിപതി പ്രകാശാനന്ദയും അമൃതാനന്ദ മഠാധിപതി അമൃതസ്വരൂപാനന്ദയുമൊത്ത്‌.
image
പമ്പാസരസില്‍ നിരന്നൊഴുകുന്ന ഭക്തസഹസ്രങ്ങള്‍.
image
മാരാമണ്ണില്‍ വിശ്വാസപൂര്‍വം.
image
ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത
image
സംഗമത്തിനു ചുക്കാന്‍ പിടിക്കുന്ന മാര്‍ത്തോമ്മാ ഇവാഞ്ചലിസ്റ്റിക്‌അസോസിയേഷന്‍ പ്രസിഡന്റ്‌ തോമസ്‌ മാര്‍ തിമോത്തിയോസ്‌
image
ജനറല്‍ സെക്രട്ടറി.റവ. ഏബ്രഹാം പി. ഉമ്മന്‍
image
കോഴഞ്ചേരി പാലത്തിന്റെ നിഴലില്‍.
image
വിശ്വാസിസമൂഹം അര്‍പ്പണത്തോടെ.
Facebook Comments
Share
Comments.
image
Anthappan
2014-02-08 10:13:20
Politics and religion will destroy the landscape of Pamba and Aarumula in it's surroundings. Kudos to Vidyadharan.
image
വിദ്യാധരൻ
2014-02-07 22:23:10
പമ്പയാറെന്നാണെന്റെ പേര് 
പക്ഷേ നിങ്ങളെന്നെ പൊയ്കയാക്കി മാറ്റി (സരസ് =പൊയ്ക )
മൂന്നു നദികളിൽ നീളമുള്ളോരു നദിയായിരുന്നു ഞാൻ  
ഭാരതപുഴയും പെരിയാറും മറ്റു നദികൾ 
ചുരുക്കമായി പറയാം ഞാൻ ചുരുങ്ങിയ  കഥ 
ഭക്തിയിൻ പാരമ്യത്തിൽ നില്ക്കുന്ന നിങ്ങൾക്ക് 
ഇഷ്ട്ടമല്ലെന്നരിയാം എൻ  കഥ കേൾക്കുവാൻ
എങ്കിലും കേൾക്കണം ഞാൻ 
മണ്‍മറയും  മുൻമ്പ്  ഇക്കഥ 
പശ്ചിമഘട്ടത്തിലെ 
പുലച്ചിമല എൻ  അമ്മ 
അവരുടെ നാഭിയിൽ നിന്ന് ജനിച്ചു വീണ ഞാൻ 
തഴുകി ഒഴുകി ,  
റാന്നി കോഴെഞ്ചേരി തിരുവല്ല ചെങ്ങനൂർ
കുട്ടനാട്, കാർത്തികപള്ളി അമ്പലപുഴയിലൂടെ, 
വന്നു നിപതിച്ചു വേമ്പനാട്ടു കായലിൽ.
പോരുന്ന പോക്കിൽ ധന്യമാക്കി 
പത്തനത്തിട്ടയേയും ആലപ്പുഴയെയും. 
അയ്യപ്പൻ, പാർഥസാരഥി, ഏശു ദേവനും 
സ്വസ്ഥമായി ചരിച്ചിരുന്നിവിടെ 
എന്റെ വിരിമാറിലൂടെ വള്ളം കളിച്ചു രസിച്ചു ജനം 
കാലം അതിവേഗം കുതിച്ചു
ജനം എന്നെ ചവിട്ടി മെതിച്ചു 
വന്നു ജനം ആയിരം പതിനായിരം 
അയ്യപ്പ ഭക്തന്മാർ യേശു ഭക്തന്മാർ 
വന്നവർ തുള്ളി കയ്യികൊട്ടി പാടി 
തിന്നു കുടിച്ചുറങ്ങി മലവിസർജനത്താൽ 
മലീമസമാക്കി കൂടാതെ 
വലിച്ചെറിഞ്ഞു ഉച്ചിഷ്ടവും പ്ലാസ്റ്റിക്കും 
കുടുങ്ങിയെൻ നാളിയിൽ 
മുടങ്ങിയെൻ  സ്വച്ഹ പ്രവാഹം 
വരെണ്ടെന്റെ തുണ്ട 
കരിഞ്ഞെന്റെ കാവൽക്കാർ, 
പച്ചില ചാർത്തുകൾ 
എന്തിനു പറയണം 
പണ്ടത്തെ പമ്പയാർ പൊയ്കയായി 
ഇല്ല നിറുത്തുന്നു ഞാൻ 
കേൾക്കുന്നുണ്ട് ദൂരെ തംമ്പേറടി 
എന്റെ വിരിമാറിൽ ചവിട്ടി നിന്ന് ജനം 
എന്റെ സൃഷ്ടാവിനെ സ്തുതിക്കായാ!
ഹായ് ഹായ് എന്ത് വിരോധാഭാസം?
പ്രകൃതിയാണമ്മ പ്രകൃതിയാണീശ്വരൻ
വികൃതമാക്കല്ലേ ഭക്തരെ 
വികൃതിയാൽ പുണ്യനദിയെൻ പംമ്പയെ 



 
   
image
Joseph
2014-02-07 10:49:29
Very Good coverage!
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ഷിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ് ഡേ ആഘോഷം മാര്‍ച്ച് 6-ന്
ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ന്യുയോര്‍ക്ക് സിറ്റിയില്‍ വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്
മുൻ ആൽബെർട്ട യൂണിവേഴ്സിറ്റി പ്രൊഫസർ പി. കൃഷ്ണൻ വിടവാങ്ങി
ഗായകൻ സോമദാസിൻറെ കുടുംബത്തിന് ഫോമാ ഹെല്പിങ് ഹാൻഡ്സ് പത്ത് ലക്ഷം രൂപ ഉടനെ കൈമാറും.
കവി വിഷ്ണുനാരായണന്‍ നമ്പൂതിരി അന്തരിച്ചു
പി. എഫ്. ജി. എ സഭാംഗം ജോണ്‍ കുരിയന്‍ (70 ) അന്തരിച്ചു
തോമസ് നൈനാന്‍ (നോബിള്‍)ഡാളസ്സില്‍ അന്തരിച്ചു
ഫോമാ സണ്‍ഷൈന്‍ റീജിയന്റെ ഉല്‍ഘാടനം വര്‍ണ്ണഗംഭീരമായി റ്റാമ്പായില്‍ അരങ്ങേറി
പാഠം ഒന്നു പിണറായിയുടെ വിലാപങ്ങള്‍ (ചാരുംമൂട് ജോസ്)
2024 റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ട്രമ്പായിരിക്കുമെന്ന് മിറ്റ്‌റോംനി
പേടിക്കണം ഇടതുപക്ഷം; രാഹുൽ വരുന്നു : ആൻസി സാജൻ
സി ഐ സാമുവേല്‍ ഡാളസില്‍ അന്തരിച്ചു.
ബിഗ് ബോസിൽ യു.എസ്. മലയാളി മിഷേലിന്റെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി
റവ. അനു ഉമ്മന്റെ മാതാവ് റോസമ്മ ഉമ്മന്‍ (73) നിര്യാതയായി 
കാര്‍ട്ടൂണ്‍: സിംസണ്‍
കമലാ ഹാരിസ് സാൻ ഫ്രാൻസിസ്കോയിലെ വീട് എന്തുചെയ്തു?
ട്രംപ് മത്സരിച്ചാൽ  റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിത്വം ഉറപ്പെന്ന്  മിറ്റ് റോംനി 
കേരള സെന്റർ ആരോഗ്യ പ്രവർത്തകരെയും ഫസ്റ്റ് റെസ്പൊണ്ടേഴ്സിനെയും  ആദരിച്ചു 
വാക്സിൻ  വികസിപ്പിച്ചത് ട്രംപ് ഭരണകൂടത്തിന്റെ മികവാണെന്ന് ഫൗച്ചിയുടെ ബോസ് (റൌണ്ട് അപ്പ്) 
ജോൺസൻ & ജോൺസന്റെ സിംഗിൾ-ഡോസ് വാക്സിന് പച്ചക്കൊടി

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut