Image

ഫോമാ മെട്രോ റീജിയന്റെ ക്രൂയിസ്‌ കണ്‍വെന്‍ഷന്‍ കിക്ക്‌ഓഫ്‌ ശ്രദ്ധേയമായി

ജോയിച്ചന്‍ പുതുക്കുളം Published on 05 November, 2011
ഫോമാ മെട്രോ റീജിയന്റെ ക്രൂയിസ്‌ കണ്‍വെന്‍ഷന്‍ കിക്ക്‌ഓഫ്‌ ശ്രദ്ധേയമായി
ന്യൂയോര്‍ക്ക്‌: ഫോമാ മെട്രോ റീജിയന്റെ കണ്‍വെന്‍ഷനോടനുബന്ധിച്ച്‌ കേരളാ സെന്റര്‍ ഓഡിറ്റോറിയത്തില്‍ വെച്ച്‌ ഒക്‌ടോബര്‍ 22-ന്‌ വൈകുന്നേരം 7 മണിക്ക്‌ നടത്തിയ ക്രൂയിസ്‌ കണ്‍വെന്‍ഷന്റെ രജിസ്‌ട്രേഷന്‍ കിക്ക്‌ഓഫില്‍ ധാരാളം പേര്‍ പങ്കെടുത്തു. 2012 ഓഗസ്റ്റ്‌ ഒന്നാം തീയതി `കാര്‍ണിവല്‍ ഗ്ലോറി' എന്ന കപ്പലില്‍ നടക്കുന്ന ഫോമാ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുവാന്‍ മെട്രോ റീജിയനില്‍ നിന്നും ധാരാളം പേര്‍ വളരെ നേരത്തെതന്നെ രജിസ്റ്റര്‍ ചെയ്യുവാന്‍ മുന്നോട്ടുവന്നതില്‍ മേഖലാ വൈസ്‌ പ്രസിഡന്റ്‌ ജോസ്‌ ചുമ്മാര്‍ സ്വഗത പ്രസംഗത്തില്‍ സന്തോഷം പ്രകടിപ്പിക്കുകയുണ്ടായി.

ഫോമയുടെ വിവിധ മേഖലകളില്‍ നടക്കുവാന്‍ പോകുന്ന രജിസ്‌ട്രേഷന്‍ കിക്ക്‌ഓഫിന്റെ മുന്നോടിയായി നടക്കുന്ന ഈ കിക്ക്‌ഓഫ്‌ കര്‍മ്മത്തിനെ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ സണ്ണി പൗലോസ്‌ എല്ലാവിധ ഭാവുകങ്ങളും നേരുകയുണ്ടായി. രജിസ്‌ട്രേഷന്‍ ഫോമുകള്‍ സ്വീകരിച്ചുകൊണ്ട്‌ ഫോമാ പ്രസിഡന്റ്‌ ബേബി ഊരാളില്‍ കിക്ക്‌ഓഫ്‌ ഉദ്‌ഘാടനം ചെയ്‌തു. കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ സജി ഏബ്രഹാം 5000 ഡോളറിന്റെ ചെക്ക്‌ നല്‍കിക്കൊണ്ട്‌ കണ്‍വെന്‍ഷന്റെ ഗ്രാന്റ്‌ സ്‌പോണ്‍സറായി രജിസ്റ്റര്‍ ചെയ്‌തു.

ഫോമാ സെക്രട്ടറി ബിനോയി തോമസ്‌, ട്രഷറര്‍ ഷാജി എഡ്വേര്‍ഡ്‌, ജോയിന്റ്‌ ട്രഷറര്‍ ഐപ്പ്‌ മാരേട്ട്‌ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട്‌ പ്രസംഗിച്ചു. ബെഞ്ചമിന്‍ ജോര്‍ജ്‌, രാജു ഫിലിപ്പ്‌, തമ്പി തലപ്പള്ളില്‍, ഈപ്പന്‍ കോട്ടുപ്പള്ളി, ജോര്‍ജ്‌ തോമസ്‌, റജി വര്‍ഗീസ്‌, തോമസ്‌ ജോണ്‍ എന്നിവര്‍ രജിസ്‌ട്രേഷന്‍ കിക്ക്‌ഓഫിന്‌ നേതൃത്വം നല്‍കി. മേഖലാ സെക്രട്ടറി വര്‍ഗീസ്‌ ജോസഫ്‌ പരിപാടികളുടെ എം.സിയായിരുന്നു. മേഖലാ ട്രഷറര്‍ തോമസ്‌ സാമുവേല്‍ കൃതജ്ഞത പ്രകാശിപ്പിച്ചു. ജോസ്‌ ചുമ്മാര്‍ കോരക്കുടിലില്‍ അറിയിച്ചതാണിത്‌.
ഫോമാ മെട്രോ റീജിയന്റെ ക്രൂയിസ്‌ കണ്‍വെന്‍ഷന്‍ കിക്ക്‌ഓഫ്‌ ശ്രദ്ധേയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക