ട്രെയിനിംഗ് വീലുകള്‍ (മിനിക്കഥ: ജേക്കബ് തോമസ്)
AMERICA
06-Feb-2014
AMERICA
06-Feb-2014

ഉണ്ണിക്കുട്ടന്‍ ആദ്യമായി ട്രെയിനിംഗ് വീലുകളില്ലാതെ സൈക്കിള്‍
ചവിട്ടുകയാണ്.
ഊരിയിടപ്പെട്ട രണ്ടു ചക്രങ്ങള്‍ അവന്റെ സംരംഭം നോക്കിക്കൊണ്ട് പുല്‍ത്തകടിയില്‍ ഉല്‍ക്കണ്‌ഠയോടെ കിടന്നു.

`നോക്കൂ അവന്റെ
പോക്കു കണ്ടോ? ഇപ്പോള്‍ മറിഞ്ഞുവീഴും.' ഇടതുചക്രം പറഞ്ഞു.
`നേരെ ഓടിക്കുന്നതിനു പകരം അവന്‍ ഇടത്തോട്ടും വലത്തോട്ടും വെട്ടിച്ചു വെട്ടിച്ചല്ലെ ഓടിക്കുന്നത്.' വലതുചക്രം പറഞ്ഞു.
`പതുക്കെ ചവിട്ടിയാല്‍ പോരെ? എന്തു വേഗത്തിലാണവന്‍ ചവിട്ടുന്നത്! എവിടെയെങ്കിലും മറിഞ്ഞുവീഴുമെന്നു തീര്‍ച്ചയാണ്.'
`എന്നിട്ടു മുട്ട് പൊട്ടി ചോരയുമൊലിച്ചു കരഞ്ഞുകൊണ്ടു തിരിച്ചു വരും. നോക്കിക്കോളൂ.'
`എന്തു ശാഠ്യമായിരുന്നു ചക്രങ്ങള്‍ മാറ്റണമെന്ന്! തീര്‍ച്ചയായും അവനു കുറച്ചു നാളുകള്‍കൂടി ചക്രങ്ങളുടെ ആവശ്യമുണ്ട്.'
ഒരു വളവുതിരിഞ്ഞ് അവന്‍ അപ്രത്യക്ഷനായി. എന്താണു നടക്കുന്നതെന്നറിയാതെ ചക്രങ്ങള്‍ വ്യാകുലതയോടെ കാത്തിരുന്നു.
ഉണ്ണിക്കുട്ടന്‍ തിരിച്ചെത്തി. മുട്ട് പൊട്ടിയിട്ടുണ്ട്. പക്ഷെ മുഖത്താകെ സന്തോഷവും സംതൃപ്‌തിയും.
`എന്തു രസം ഇങ്ങനെ സൈക്കിള്‍ ചവിട്ടാന്‍.' അവന്‍ ആഹ്‌ളാദത്തോടെ വിളിച്ചു പറഞ്ഞു.
പുല്‍ത്തകടിയില്‍ കിടക്കുന്ന ചക്രങ്ങല്‍ അവന്റെ കണ്ണില്‍പെട്ടു.
`ഇനിയിതാര്‍ക്കു വേണം!'
ഉണ്ണിക്കുട്ടന്‍ ചക്രങ്ങളെടുത്ത് കുപ്പയിലേക്കെറിഞ്ഞു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments