Image

സ്റ്റാറ്റന്‍ഐലന്റ്‌ മോര്‍ ഗ്രിഗോറിയോസ്‌ ദേവാലയത്തില്‍ പെരുന്നാള്‍ നവം. 5,6 തീയതികളില്‍

ജോയിച്ചന്‍ പുതുക്കുളം Published on 05 November, 2011
സ്റ്റാറ്റന്‍ഐലന്റ്‌ മോര്‍ ഗ്രിഗോറിയോസ്‌ ദേവാലയത്തില്‍ പെരുന്നാള്‍ നവം. 5,6 തീയതികളില്‍
ന്യൂയോര്‍ക്ക്‌: അമേരിക്കന്‍ ഐക്യനാടുകളിലെ പ്രഥമ മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ദേവാലയമായ സ്റ്റാറ്റന്‍ഐലന്റ്‌ മോര്‍ ഗ്രിഗോറിയോസ്‌ പള്ളിയുടെ 36-മത്‌ വാര്‍ഷികവും കാവല്‍പിതാവായ പരിശുദ്ധ ഗ്രിഗോറിയോസ്‌ തിരുമേനിയുടെ (പരുമല തിരുമേനി) ദുഖ്‌റാനോയും സംയുക്തമായി നവംബര്‍ 5,6 (ശനി, ഞായര്‍) തീയതികളിലായി നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

ഭദ്രാസന മെത്രാപ്പോലീത്ത ആര്‍ച്ച്‌ ബിഷപ്പ്‌ യല്‍ദോ മോര്‍ തീത്തോസ്‌ മുഖ്യകാര്‍മികത്വം വഹിക്കുന്നതാണ്‌. ശനിയാഴ്‌ച വൈകുന്നേരം സന്ധ്യാപ്രാര്‍ത്ഥന, ഡീക്കന്‍ ബെന്നി ജോണ്‍ ചിറയിലിന്റെ സുവിശേഷ പ്രസംഗം, ഞായറാഴ്‌ച രാവിലെ 9 മണിക്ക്‌ പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന്‌ മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന എന്നിവ നടക്കും. ഇടവകാംഗമായ ഫിലിപ്പോസ്‌ കാവുങ്കലാണ്‌ പെരുന്നാള്‍ ഏറ്റുകഴിക്കുന്നത്‌.

വിലാസം: മോര്‍ ഗ്രിഗോറിയോസ്‌ ചര്‍ച്ച്‌, 183 പോര്‍ട്ട്‌ റിച്ച്‌മോണ്ട്‌ ഈവ്‌, സ്റ്റാറ്റന്‍ഐലന്റ്‌, ന്യൂയോര്‍ക്ക്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റവ.ഫാ. രാജന്‍ പീറ്റര്‍ (718 761 5262), ജോണ്‍ ആലുംമൂട്ടില്‍ (സെക്രട്ടറി) 718 761 6641, ഫിലിപ്പോസ്‌ കാവുങ്കല്‍ (551 497 3267). ബിജു ചെറിയാന്‍ അറിയിച്ചതാണിത്‌.
സ്റ്റാറ്റന്‍ഐലന്റ്‌ മോര്‍ ഗ്രിഗോറിയോസ്‌ ദേവാലയത്തില്‍ പെരുന്നാള്‍ നവം. 5,6 തീയതികളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക