Image

മന്ത്രാക്ഷരം- (കവിത: പ്രൊഫ. ജോയ് ടി. കുഞ്ഞാപ്പു)

പ്രൊഫ. ജോയ് ടി. കുഞ്ഞാപ്പു Published on 06 February, 2014
മന്ത്രാക്ഷരം- (കവിത: പ്രൊഫ. ജോയ് ടി. കുഞ്ഞാപ്പു)
മുഖപേശിയിലെ
ആളൊഴിഞ്ഞ മുക്കില്‍-
ഫേസ്ബുക്കിലെ
ബ്ലേക്ക് കോളത്തില്‍-
പ്രബോധനം ഇതാവിത്:
“ഇപ്പോള്‍ നിങ്ങളുടെ
മനസ്സിലെന്താണ്?”

പൂജാമുറിയിലെ
പാര്‍ശ്വത്തില്‍
"ഓം"  എന്ന്
ത്രിസ്ഥായിയില്‍
ഒരുവിടും ധ്വനി-
ഉള്ളില്‍
മിന്നിമറയും
സങ്കേതങ്ങളുടെ
സങ്കീര്‍ണ്ണ
സങ്കലനപ്പെരുക്കം:
ഭൗതികശാസ്ത്ര-
"ഓംസ്" നിയമം.

യാന്ത്രികവിരല്‍
കീബോര്‍ഡില്‍
തന്ത്രംമെനയും-
അക്ഷരമാലാന്ത്യത്തില്‍
അവസാനവാക്കി-
ന്‌റാരംഭമായ്
ഏകകധ്വനിയില്‍
“ഒമേഗ”** യിലൊളിക്കും
“ദ ഗ്രീക്ക് ഓം!”
********************************

***OMEGA
മന്ത്രാക്ഷരം- (കവിത: പ്രൊഫ. ജോയ് ടി. കുഞ്ഞാപ്പു)
Join WhatsApp News
വിദ്യാധരൻ 2014-02-06 05:14:10
vaayanakkaaran 2014-02-06 08:53:45
ഓം‌ഏക ഉരുവിട്ട്
നാനാത്വത്തിൽ ഏകത്വം ദർശിച്ച്
അതിൻ നിർവൃതിയിലൊരു
ഡബിൾ ഒമേഗാ‘യടിച്ച്
ഓർമ്മകൾ മായാതിരിക്കാൻ
ഒമേഗ ത്രീ സ്നേഹാമ്ലവും വിഴുങ്ങി
വിദ്യുശ്ചക്തി നിയന്ത്രിണിയുടെ ഒമേഗയെ
പൂജ്യത്തിൽ നിന്നും അനന്തതയലേക്കു വിട്ട്
സുഖസുഷുപ്തിയിലേക്ക് വഴുതി വഴുതി വീഴുക.
വിദ്യാധരൻ 2014-02-06 17:20:27
'ഓം' എടുത്ത് അമ്ലത്തിലിട്ടു 
അ: ഉ: മ; ആക്കി വേർതിരിച്ചു 
ധ്യാനിക്കുമ്പോൾ 
വിഷ്ണു, ശിവൻ ബ്രഹ്മാവ്‌ 
ദൃശ്യമായി വരും.
സൂക്ഷിച്ചു നോക്കിയാൽ 
അല്ഫയും ഒമേഗയുമായ 
സർവ്വശക്തനെ കാണാം 
ഇവരിൽ തന്നെ കണ്ടെത്താം 
വൈദ്യുതരോധത്തിന്റെ -
എകകമാം 'ഓം'- എന്ന ശക്തിയേയും 
വെറുതെ ഇരിക്കുമ്പോൾ 
നമ്മൾക്ക് ഗായത്രി മന്ത്രം ചൊല്ലാം 
ഓം ഭു: ഭുവർ സ്വ:
ഓം തത് സവിതുർ വരേണ്യം 
ഭർഗ്ഗോ ദേവസ്യ ധീമഹി 
ധീയോ യോ ന: പ്രചോദയാത് .



മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക