image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

ഡോ. യൂഹാനോന്‍ മോര്‍ പീലക്‌സിനോസിന് വലിയ മെത്രാപ്പൊലീത്ത പദവി

AMERICA 06-Feb-2014 ബിജു ചെറിയാന്‍
AMERICA 06-Feb-2014
ബിജു ചെറിയാന്‍
Share
image
ന്യുയോര്‍ക്ക് * യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയിലെ സീനിയര്‍ മെത്രാപ്പൊലീത്തയും മലബാര്‍ ഭദ്രാസനത്തിന്റെ നവശില്പിയുമായ അഭിവന്ദ്യ ഡോക്ടര്‍ യൂഹാനോന്‍ മോര്‍ പീലക്‌സിനോസ് മെത്രാപ്പൊലീത്തയെ ''സഭയുടെ വലിയ മെത്രാപ്പൊലീത്ത പദവി നല്‍കിക്കൊണ്ട് ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് സാഖാ ഇവാസ് ഒന്നാമന്‍ പാത്രിയര്‍ക്കീസ് ബാവ കല്പന പുറപ്പെടുവിച്ചു. സഭയുടെ പൊതുവായ വളര്‍ച്ചയ്ക്കും അമേരിക്കന്‍ ഐക്യനാടുകളിലും മലബാറിലും മോര്‍ പീലക്‌സീനോസ് മെത്രാപ്പൊലീത്ത ചെയ്ത സേവനങ്ങളെ മാനിച്ചാണ് ഈ അപൂര്‍വ്വ ബഹുമതി. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ അധ്യക്ഷതയില്‍ പുത്തന്‍ കുരിശില്‍ ചേര്‍ന്നു എപ്പിസ്‌കോപ്പന്‍ സുന്നഹദോസിന്റെ അപേക്ഷ പരിഗണിച്ചാണ് പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ മോര്‍ പീലക്‌സിനോസ് തിരുമേനിക്ക് സ്ഥാന ബഹുമതി നല്‍കിയത്. നാളിതുവരെയുളള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ചുകൊണ്ട് മലബാര്‍ ഭദ്രാസനത്തിലെ മുഴുവന്‍ പളളികളിലും അദ്ദേഹത്തിന്റെ നാമം വിശുദ്ധ കുര്‍ബാന മധ്യേ ഓര്‍ക്കണമെന്ന് കല്പനയില്‍ ബാവ നിര്‍ദേശിച്ചു.

1941 ല്‍ പാമ്പാടി ഇലപ്പനാല്‍ കുരുവിള ചാക്കോയുടെയും അന്നമ്മ ചാക്കോയുടെയും പുത്രനായി ജനിച്ച മെത്രാപ്പൊലീത്ത പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കോട്ടയം ബസേലിയോസ് കോളജില്‍ നിന്ന് ബിഎ ബിരുദവും തുടര്‍ന്ന് എസ്‌വി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. കോട്ടയത്തെ പ്രശസ്തമായ ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരിയില്‍ (പഴയ സെമിനാരി) നിന്നും വേദശാസ്ത്ര ബിരുദം നേടിയ അദ്ദേഹത്തെ 1964 ല്‍ ശെമ്മാശ പദവിയിലേക്കുയര്‍ത്തിയത് അന്നത്തെ കോട്ടയം ഭദ്രാസനാധിപനായിരുന്നു പൗലോസ് മോര്‍ പീലക്‌സീനോസ് പിന്നീട് ശ്രേഷ്ഠ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കബാവയായിരുന്നു.

1969 ല്‍ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ കാതോലിക്ക ബാവ തിരുമനസുകൊണ്ട് അദ്ദേഹത്തെ കശ്ശീശയായി വാഴിച്ചു. മുന്‍ അമേരിക്കന്‍ ഭദ്രാസനാധിപനായിരുന്ന കാലം ചെയ്ത അഭിവന്ദ്യ യേശുവ മോര്‍ അത്താനാസിയോസ് മെത്രാപ്പൊലീത്തായുടെ അനുമതിയോടെ അമേരിക്കയിലെ ന്യുയോര്‍ക്കില്‍ ഇടവക ശുശ്രൂഷയ്ക്കായി എത്തിയ റവ. ഫാ. ജോണ്‍ ജേക്കബ് സഭാ ശുശ്രൂഷയോടൊപ്പം ഉന്നത വൈദീക പഠനവും സാധ്യമാക്കി.

ന്യുയോര്‍ക്കിലെ പ്രശസ്തമായ യൂണിയന്‍ തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും വേദശാസ്ത്രത്തില്‍ മാസ്‌റ്റേഴ്‌സ് ബിരുദം, ലോഗോസ് ഗ്രാജുവേറ്റ് സ്‌കൂള്‍ ഓഫ് തിയോളജിയില്‍ നിന്നും ടിഎച്ച്ഡി, ഫേïാറിഡായിലെ ഒര്‍ലാന്റോ ഇന്റര്‍നാഷണല്‍ സെമിനാരിയില്‍ നിന്നും ഡോക്ടറേറ്റും കരസ്ഥമാക്കി. ന്യുയോര്‍ക്കില്‍ നിന്നു തന്നെ ക്ലിനിക്കല്‍ പാസ്റ്ററല്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച അദ്ദേഹത്തിന് രാഷ്ട്ര ഭാഷയായ ഹിന്ദിയിലും അഗാധ പാണ്ഠിത്യമുണ്ട്. ഹിന്ദി ഭൂഷണ്‍, ഹിന്ദി പ്രവീണ്‍ എന്നിവ നേടിയ അദ്ദേഹം സഭയിലെ അറിയപ്പെടുന്ന സുവിശേഷ പ്രസംഗകനും മികച്ച സംഘാടകനുമാണ്. ന്യുയോര്‍ക്കിലെ ഇടവക ശുശ്രൂഷയോടൊപ്പം ഫിലഡല്‍ഫിയ, ഷിക്കാഗോ, ഡാലസ്, ഹൂസ്റ്റണ്‍, അഗസ്റ്റ തുടങ്ങിയ സ്ഥലങ്ങളില്‍ സഭയുടെ കീഴില്‍ ഇടവകകള്‍ രൂപീകരിക്കുവാനും അവര്‍ക്ക് നേത്വം നല്‍കുവാനും അദ്ദേഹത്തിനു കഴിഞ്ഞു. ശമുവേല്‍ മോര്‍ പീലക്‌സീനോസിന്റെ പിന്‍ഗാമിയായി മലബാര്‍ ഭദ്രാസന മെത്രാപ്പൊലീത്തയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തെ 1985 സെപ്റ്റംബര്‍ 12 ന് ശ്രേഷ്ഠ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ തിരുമനസുകൊണ്ട് ഡോ. യൂഹാനോന്‍ മോര്‍ പീലക്‌സിനോസ് എന്ന പേരില്‍ മെത്രാപ്പൊലീത്തയായി അഭിഷേകം ചെയ്തു.

കാല്‍നൂറ്റാണ്ടോളം മലബാര്‍ ഭദ്രാസനത്തില്‍ നേതൃത്വം നല്‍കിയ അദ്ദേഹത്തിന്റെ കഠിനാദ്ധ്വാനം കൊണ്ടാണ് അനേകം ദേവാലയങ്ങളും വിദ്യാഭ്യാസ ആതുര സ്ഥാപനങ്ങളും പടുത്തയര്‍ത്തപ്പെട്ടതും സഭാ തര്‍ക്കത്തിലുണ്ടായിരുന്ന ചുരുക്കം ദേവാലയങ്ങളും അനുബന്ധ സെമിത്തേരികളും മറ്റും തുറന്ന ചര്‍ച്ചയിലൂടെ രമ്യമായി പരിഹരിക്കുവാന്‍ സാധിച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു.

''മലബാര്‍ മോഡല്‍ സമാധാനം മലങ്കര സഭയില്‍ നടപ്പില്‍ വരുത്തുവാന്‍ സാധിച്ചാല്‍ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകുമെന്ന് ഓര്‍ത്തഡോക്‌സ് യാക്കോബായ വിഭാഗത്തിലെ ഒട്ടനേകം വൈദീകരും വിശ്വാസികളും ഇതര ക്രൈസ്തവ സഭാ അധ്യക്ഷന്മാരും ആഗ്രഹിക്കുമ്പോള്‍ തിളങ്ങുന്നത് മോര്‍ പീലക്‌സീനോസ് തിരുമേനിയുടെ ദീര്‍ഘവീക്ഷണവും ഉന്നത ക്രൈസ്തവ മൂല്യവുമാണ്. മലബാര്‍ ഭദ്രാസന ഭരണത്തോടൊപ്പം മേഖലയിലെ സിംഹാസനപളളികളുടെ ചുമതല, എപ്പിസ്‌ക്കോപ്പന്‍ സുന്നഹദോസ് സെക്രട്ടറി, വൈദീക സെമിനാരി പ്രസിഡന്റ്, മര്‍ത്തമറിയം വനിതാ സമാജം, സണ്ടേ സ്‌കൂള്‍ പ്രസ്ഥാനം, സെന്റ് പോള്‍സ് മിഷന്‍ എന്നിവരുടെ പ്രസിഡന്റ് പദവിയും വിവിധ കാലയളവുകളിലായി അദ്ദേഹം നിര്‍വഹിച്ചിട്ടുണ്ട്.

അനാരോഗ്യത്തെ തുടര്‍ന്ന് 2010 മുതല്‍ ഭദ്രാസന ഭരണ ചുമതലയില്‍ നിന്നും ഒഴിഞ്ഞ അദ്ദേഹം മീനങ്ങാടിയില്‍ ഇപ്പോള്‍ വിശ്രമ ജീവിതം അനുഷ്ഠിച്ചു വരുന്നു.


image
image
Facebook Comments
Share
Comments.
image
Ben
2014-02-07 09:41:16
യകൊബായ വിശ്വാസികളും ഒര്തോടോക്സ് വിശ്വാസികളും ഒരേ അപ്പന്റെ മക്കൾ ആണെന്ന് മനസ്സിലാക്കുന്ന , പരസ്പരം സ്നേഹിക്കണം, ബഹുമാനിക്കണം , ഒന്നിച്ചു പ്രവർത്തികനം എന്ന് ദൈവത്തിൽ ആഗ്രഹിക്കുന്ന ചുരുക്കം ചില തിരുമെനിമാരിൽ ഒരാളാണ് ഈ തിരുമേനി . ദേഹം ഒരു കാതോലിക ആയി വന്നിരുന്നെങ്കിൽ സമാധാനം ആഗ്രഹിക്കുന്ന വിശ്വാസികൾക്ക് ഒരു പ്രതീക്ഷ ആകുമായിരുന്നു...
image
Anthappan
2014-02-07 07:45:26
Nobody will be free until they seek the truth which frees them with in. And, until that time the humanity will be grappled by the claw of politics and religion.
image
Fr. KK John
2014-02-06 18:42:13
Hudaya canon 7:1, says, "hereafter, great bishop (Methropolitho Rabo medneho)of the east shall be called Catholicos of the east." Since Mor Pheloxenos is called Great bishop of the east, he is assuredly one step above "Catholicos of India," which is not canonically valid. I sincerely pray the methropolitho Rabo medneho shall now be entitled to work actively for the unity of the Church; he had told me that he favored unity. If there is any sense of propriety and justice remains it is high time the new Great Bishop get all proper authority too. Best wishes to thirumeni, KK Johnachen, Philadelphia.
image
Philip
2014-02-06 14:47:58
ികച്ചും അര്ഹമായ അംഗീകാരം...പക്ഷെ അദേഹത്തെ അനരൊഗ്യവാനാക്കിയവർ ശിക്ഷ അനുഭവിക്കും...എതിര്ക്കുന്ന നല്ല മനുഷ്യരെ ഒതുക്കുന്നത്‌ ഒരു നിത്യ സംഭവം ആകുന്നു...എല്ലാ സഭയിലും...
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ഷിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ് ഡേ ആഘോഷം മാര്‍ച്ച് 6-ന്
ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ന്യുയോര്‍ക്ക് സിറ്റിയില്‍ വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്
മുൻ ആൽബെർട്ട യൂണിവേഴ്സിറ്റി പ്രൊഫസർ പി. കൃഷ്ണൻ വിടവാങ്ങി
ഗായകൻ സോമദാസിൻറെ കുടുംബത്തിന് ഫോമാ ഹെല്പിങ് ഹാൻഡ്സ് പത്ത് ലക്ഷം രൂപ ഉടനെ കൈമാറും.
കവി വിഷ്ണുനാരായണന്‍ നമ്പൂതിരി അന്തരിച്ചു
പി. എഫ്. ജി. എ സഭാംഗം ജോണ്‍ കുരിയന്‍ (70 ) അന്തരിച്ചു
തോമസ് നൈനാന്‍ (നോബിള്‍)ഡാളസ്സില്‍ അന്തരിച്ചു
ഫോമാ സണ്‍ഷൈന്‍ റീജിയന്റെ ഉല്‍ഘാടനം വര്‍ണ്ണഗംഭീരമായി റ്റാമ്പായില്‍ അരങ്ങേറി
പാഠം ഒന്നു പിണറായിയുടെ വിലാപങ്ങള്‍ (ചാരുംമൂട് ജോസ്)
2024 റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ട്രമ്പായിരിക്കുമെന്ന് മിറ്റ്‌റോംനി
പേടിക്കണം ഇടതുപക്ഷം; രാഹുൽ വരുന്നു : ആൻസി സാജൻ
സി ഐ സാമുവേല്‍ ഡാളസില്‍ അന്തരിച്ചു.
ബിഗ് ബോസിൽ യു.എസ്. മലയാളി മിഷേലിന്റെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി
റവ. അനു ഉമ്മന്റെ മാതാവ് റോസമ്മ ഉമ്മന്‍ (73) നിര്യാതയായി 
കാര്‍ട്ടൂണ്‍: സിംസണ്‍
കമലാ ഹാരിസ് സാൻ ഫ്രാൻസിസ്കോയിലെ വീട് എന്തുചെയ്തു?
ട്രംപ് മത്സരിച്ചാൽ  റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിത്വം ഉറപ്പെന്ന്  മിറ്റ് റോംനി 
കേരള സെന്റർ ആരോഗ്യ പ്രവർത്തകരെയും ഫസ്റ്റ് റെസ്പൊണ്ടേഴ്സിനെയും  ആദരിച്ചു 
വാക്സിൻ  വികസിപ്പിച്ചത് ട്രംപ് ഭരണകൂടത്തിന്റെ മികവാണെന്ന് ഫൗച്ചിയുടെ ബോസ് (റൌണ്ട് അപ്പ്) 
ജോൺസൻ & ജോൺസന്റെ സിംഗിൾ-ഡോസ് വാക്സിന് പച്ചക്കൊടി

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut