പിണറായിയും പി.ജയരാജനുമറിയാതെ ടി.പിയെ വധിക്കില്ലെന്ന് രമ
VARTHA
05-Feb-2014
VARTHA
05-Feb-2014

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധ ഗൂഢാലോചനകേസില്‍ സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെ ടി.പിയുടെ ഭാര്യ കെ.കെ രമയുടെ മൊഴി. പിണറായി വിജയനും പി.ജയരാജനുമറിയാതെ ടി.പി വധിക്കപ്പെടില്ല. ടി.പിയെ വധിക്കാന്‍ സിപിഎം നേതാക്കളുടെ നേതൃത്വത്തിലാണ് ഗൂഢാലോചന നടന്നത്. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ സിപിഎം നേതാക്കള്‍ക്ക് ഇതില്‍ പങ്കുണ്ട്. ഗൂഢാലോചനയെ കുറിച്ച് ടി.പിക്ക് അറിവ് ലഭിച്ചിരുന്നു. ടി.പിയുടെ ശിരസ്സ് തെങ്ങിന്‍പൂക്കുല പോലെ ചിതറിക്കുമെന്ന് ശത്രുക്കള്‍ പറഞ്ഞിരുന്നു. തനിക്കും ഭീഷണിക്കത്തുകള്‍ ലഭിച്ചിരുന്നുവെന്നൂം രമ പോലീസിന് മൊഴി നല്‍കി. ഗൂഢാലോചനയുമായി ബന്ധപ്പെട്ട് എടച്ചേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണ സംഘത്തിനു മുമ്പാകെ ഇന്നലെയാണ് രമ മൊഴി നല്‍കിയത്. സെക്രട്ടേറിയറ്റിനു മുന്നിലെ രമയുടെ സമരപ്പന്തലില്‍ എത്തിയാണ് പോലീസ് മൊഴിയെടുത്തത്.
ടി.പി വധഗൂഢാലോചന സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് രമ നടത്തുന്ന നിരാഹാര സമരം നാലാം ദിവസത്തേക്ക് കടന്നു. രമയുടെ ആരോഗ്യനില മോശമായതായി റിപ്പോര്‍ട്ടുണ്ട്. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞുവരികയാണ്. ഡോക്ടര്‍മാരുടെ സംഘം പതിവായി രമയെ പരിശോധിക്കുന്നുണ്ട്. രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്ന് രമയെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments