ടോം മാത്യൂസിന്റെ `ജസ്റ്റ് അനദര്‍ ഡേ ഇന്‍ പാരഡൈസ്' (ആസ്വാദന കുറിപ്പ്: ജെയിന്‍ ജോസഫ്)
AMERICA
05-Feb-2014
ജെയ്ന്‍ ജോസഫ്
AMERICA
05-Feb-2014
ജെയ്ന്‍ ജോസഫ്

ഇംഗ്ലീഷിലും മലയാളത്തിലുമായി അനവധി കൃതികള്‍ രചിച്ച് അമേരിക്കയിലെ മലയാളി എഴുത്തുകാരില്‍ മുന്‍നിരയില്‍ സ്ഥാനം പിടിച്ച എഴുത്തുകാരനാണ് ശ്രീ. ടോം മാത്യൂസ്, അമേരിക്കയില്‍ ന്യൂജേഴ്‌സിയില്‍ സ്ഥിരതാമസക്കാരനായ ടോം മാത്യൂസിന്റെ ഏറ്റവും പുതിയ നോവലാണ് ‘Just Another Day in Paradise’.
ഈ നോവലിന്റെ ആമുഖം എഴുതുവാന്‍ ലഭിച്ച അവസരം എഴുത്തിന്റെ ലോകത്ത് പിച്ച വയ്ക്കുന്ന എനിക്ക് ലഭിച്ച ഭാഗ്യം തന്നെയാണ്. അമേരിക്കയില്‍ താമസിക്കുന്ന എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ അഡ്വക്കേറ്റ് രതീദേവിയുടെ ജീവിതാനുഭവങ്ങളെ ആസ്പദമാക്കിയുള്ള നോവലാണ് ‘Just Another Day in Paradise’. ഈ നോവലിന്റെ രചയിതാവും, അതിലെ കേന്ദ്രകഥാപാത്രവും എന്റെ സുഹൃത്തുക്കളാണ് എന്നത് ഏറെ സന്തോഷം തരുന്ന കാര്യമാണ്.

എഴുത്തിലെ സഹയാത്രികര്‍ എന്ന നിലയിലാണ് ടോമിനേയും രതീദേവിയേയും ഞാന്‍ പരിചയപ്പെടുന്നത്. ഇന്ന് ഇവര്‍ രണ്ടുപേരും എന്റെ നല്ല സുഹൃത്തുക്കള്‍ മാത്രമല്ല, എഴുത്തിലെ വഴികാട്ടികളുമാണ്.
ഇംഗ്ലീഷിലും മലയാളത്തിലും ഒരേ പോലെ നൈപുണ്യമുള്ള എഴുത്തുകാരനാണ് ശ്രീ. ടോം മാത്യൂസ്, മനഃശാസ്ത്രവിഭാഗത്തിലുള്ള ജോലി പരിചയം തന്നെയായിരിക്കാം സങ്കീര്‍ണ്ണമായ മനുഷ്യബന്ധങ്ങളും, സാമൂഹ്യപ്രശ്‌നങ്ങളേയും ഏറേ മികവോടും തികഞ്ഞ ലാഘവത്വത്തോടും എഴുത്തില്‍ കൈകാര്യം ചെയ്യുന്നതില്‍ ടോമിന് സഹായകമാവുന്നത്.
ഓരോ ശ്വാസത്തിലും സാമൂഹ്യപ്രവര്‍ത്തനം മാത്രം ചിന്തിക്കുകയും അതിനുവേണ്ടി പ്രയന്തിക്കുകയും ചെയ്യുന്ന വ്യക്തിയാണ് രതീദേവി, തന്റെ പ്രസംഗങ്ങളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും ചെറുപ്രായത്തില്‍ തന്നെ അടിച്ചമര്‍ത്തപ്പെട്ട സ്ത്രീയുടെ ശബ്ദമായി മാറി രതീദേവി. അടിമവംശം എന്ന രതീദേവിയുടെ കഥാസമാഹാരത്തിലെ പ്രതിപാദ്യവും മറ്റൊന്നുമല്ല. താനുള്‍പ്പെടുന്ന സ്ത്രീയുടെ സംരക്ഷണം സ്വന്തം ഉത്തരവാദിത്വമായി ഏറ്റെടുത്ത് തന്റെ എഴുത്തിലൂടെയും സാമൂഹ്യപ്രവര്‍ത്തങ്ങളിലൂടെയും രതീദേവി നമുക്ക് പകര്‍ന്നുതരുന്നത് വല്ലാത്തൊരു ഊര്‍ജ്ജ്വമാണ്.
ഇങ്ങനെയൊരു വ്യക്തിയുടെ ജീവിതം അക്ഷരങ്ങളിലേയ്ക്ക് പകര്‍ത്തുകയെന്നത് വലിയൊരു ഉത്തരവാദിത്വം തന്നെയാണ്. ഈ ദൗത്യം ഏറ്റെടുക്കയും ഏറ്റം ഭംഗിയായി, ആത്മാര്‍ത്ഥതയോടെ അത് നിര്‍വ്വഹിക്കുകയും ചെയ്ത ടോമിന് എന്റെ അഭിനന്ദനങ്ങള്‍. സാമൂഹ്യ പ്രതിബദ്ധരായി വളര്‍ന്നു വരാന്‍ വരും തലമുറയെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്ന ഈ നോവല്‍, അതു തന്നെയാണ് ഈ നോവല്‍ നല്‍കുന്ന സന്ദേശവും.
‘Just Another Day in Paradise’ എന്ന ശ്രീ ടോം മാത്യൂസിന്റെ ഏറ്റവും പുതിയ ഈ നോവല്‍ വ്യത്യസ്തവും അപരിചിതവുമായ വഴികളില്‍ക്കൂടിയുള്ള പുതുമ നിറഞ്ഞ ഒരു യാത്രാനുഭവം തന്നെയാവും ഓരോ വായനക്കാരനും സമ്മാനിക്കുക. ആശംസകള്‍.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments