Image

ട്രൈസ്‌റ്റേറ്റ്‌ കേരളഫോറം ലേഖന മത്‌സര വിജയികള്‍ക്ക്‌ അവാര്‍ഡ്‌ നല്‍കുന്നു

ജോര്‍ജ്ജ്‌ ഓലിക്കല്‍ Published on 05 November, 2011
ട്രൈസ്‌റ്റേറ്റ്‌ കേരളഫോറം ലേഖന മത്‌സര വിജയികള്‍ക്ക്‌ അവാര്‍ഡ്‌ നല്‍കുന്നു
ഫിലാഡല്‍ഫിയ: മലയാളി സംഘനകളടെ ഐക്യവേദിയായ ട്രൈസ്‌റ്റേറ്റ ്‌ കേരളഫോറത്തിന്റെ കേരളദിനാഘോഷ പരിപാടികളോടനുബന്ധിച്ച്‌ നടത്തപ്പെട്ട സാഹിത്യരചന മത്‌സരങ്ങളുടെ സമ്മാനദാനം നവംബര്‍ 5ാം തീയതി നടക്കുന്ന ആഘോഷ പരിപാടിയില്‍ നിര്‍വ്വഹിക്കപ്പെടുന്നു. ജുനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍പ്പെട്ട കുട്ടികള്‍ക്കായാണ്‌ രചന മത്‌സരം സംഘടിപ്പിച്ചത്‌.

My Best Experience in Kerala എന്ന വിഷയമാണു്‌ നല്‍കിയിരുന്നത്‌.ജുനിയര്‍ വിഭാഗത്തില്‍ ഒന്നാം സമ്മാനം ജെന്നിഫര്‍ ലിസ മനോജും, രണ്ടാം സമ്മാനം ലിന്‍സി റെജിയും, മൂന്നാം സമ്മാനം അമേയ ജോര്‍ജ്ജും നേടി. സീനിയര്‍ വിഭാഗത്തില്‍ സിദ്ധാര്‍ഥ്‌ നായര്‍ ഒന്നാം സമ്മാനത്തിനും, ഐശ്വര്യ ജോര്‍ജ്ജ്‌ രണ്ടാം സമ്മാനത്തിനും സ്‌റ്റഫിനി ഓലിക്കല്‍ മൂന്നാം സമ്മാനത്തിനും അര്‍ഹരായി. വിജയികള്‍ക്കുള്ള അവാര്‍ഡ്‌ നവംബര്‍ അഞ്ചാം തീയതി നടക്കുന്ന കേരള ദിനാഘോഷളുടെ പെതുയോഗത്തില്‍ സുപ്രസിദ്ധ സാഹിത്യകാരി മാനസി സമ്മാനിക്കുന്നതാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക