Image

ജാഡക്കാരിയല്ല, നല്ല കഥ ലഭിച്ചാല്‍ അഭിനയിക്കും: അസിന്‍

Published on 05 February, 2014
ജാഡക്കാരിയല്ല, നല്ല കഥ ലഭിച്ചാല്‍ അഭിനയിക്കും: അസിന്‍
താന്‍ ജാഡക്കാരിയല്ലെന്നും നല്ല കഥ ലഭിച്ചാല്‍ ബോളിവുഡില്‍ വീണ്ടും അഭിനയിക്കുമെന്നും ഹിന്ദി, മലയാളം, തമിഴ്‌ നടി അസിന്‍ പറഞ്ഞു. സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത്‌ ഭാഗ്യമായിട്ടാണ്‌ താന്‍ കാണുന്നതെന്നും നടി പറഞ്ഞു.

എന്നാല്‍ അസിന്‌ ജാഡ കൂടുതലാണെന്നാണ്‌ ബോളിവുഡ്‌ പിന്നാമ്പുറങ്ങള്‍ പറയുന്നത്‌. 2013ല്‍ അസിന്‌ ഒറ്റച്ചിത്രം പോലുമില്ലായിരുന്നു. ഏറ്റവും ഒടുവില്‍ അഭിനയിച്ച ഖിലാഡി 786 എന്ന ചിത്രം 2012ലാണ്‌ പുറത്തിറങ്ങിയത്‌. അസിന്‌ എന്തുപറ്റിയെന്നാണ്‌ ആരാധകരെല്ലാം ചോദിയ്‌ക്കുന്നത്‌. ഈ ചോദ്യത്തിന്‌ ബോളിവുഡ്‌ നല്‍കുന്ന ഉത്തരം അസിന്‌ ജാഡകൂടിയിരിക്കുകയാണെന്നാണ്‌. സൂപ്പര്‍താരചിത്രങ്ങളില്‍ മാത്രമേ അഭിനയിക്കൂ എന്ന നിര്‍ബ്ബത്തിലാണ്‌ അസിനെന്നും അതുകൊണ്ടുതന്നെ പുതിയ പടങ്ങളൊന്നും കിട്ടുന്നില്ലെന്നുമാണ്‌ ബോളിവുഡിലുള്ളവരില്‍ പലരും പറയുന്നത്‌.

അഭിഷേക്‌ ബച്ചന്‍ നായകനാകുന്ന ചിത്രമാണ്‌ 2014ല്‍ അസിന്‍ അഭിനയിച്ച്‌ പുറത്തിറങ്ങാന്‍ പോകുന്നത്‌. ഓള്‍ ഈസ്‌ വെല്‍ എന്ന്‌ പേരിട്ടിരിക്കുന്ന ചിത്രം ഓ മൈ ഗോഡ്‌ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ഉമേഷ്‌ ശുക്ലയാണ്‌ സംവിധാനം ചെയ്യുന്നത്‌. ഡിസംബര്‍ അഞ്ചിനായിരിക്കും ചിത്രം റിലീസ്‌ ചെയ്യുക.
ജാഡക്കാരിയല്ല, നല്ല കഥ ലഭിച്ചാല്‍ അഭിനയിക്കും: അസിന്‍ജാഡക്കാരിയല്ല, നല്ല കഥ ലഭിച്ചാല്‍ അഭിനയിക്കും: അസിന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക