Image

പെപ്‌സിയുടെ പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കില്ല: അമിതാഭ്‌ ബച്ചന്‍

Published on 04 February, 2014
പെപ്‌സിയുടെ പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കില്ല: അമിതാഭ്‌ ബച്ചന്‍
അഹമ്മദാബാദ്‌: പെപ്‌സിയുടെ പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കില്ലെന്ന്‌ സൂപ്പര്‍ നടന്‍ അമിതാഭ്‌ ബച്ചന്‍ പറഞ്ഞു. പെപ്‌സി പാനീയം വിഷമാണെന്നുള്ള തിരിച്ചറിവാണ്‌ തന്നെ ഇത്തരമൊരു തീരുമാനത്തിന്‌ പ്രേരിപ്പിച്ചതെന്നും ബിഗ്‌ബി പറഞ്ഞു. ഗുജറാത്ത്‌ ടൂറിസം വിഷയത്തില്‍ അഹമ്മദാബാദിലെ ഒരു കോളെജില്‍ വിദ്യാര്‍ത്ഥികളുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ്‌ അമിതാബ്‌ ഇക്കാര്യം അറിയിച്ചത്‌.

രാജസ്ഥാനില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിയുടെ ചോദ്യമാണ്‌ തന്നെ ചിന്തിപ്പിച്ചതെന്ന്‌ ബച്ചന്‍ പറഞ്ഞു. വിഷമാണെന്ന്‌ തന്റെ ടീച്ചര്‍ പരിചയപ്പെടുത്തിയ പെപ്‌സി പോലുള്ളൊരു ഉത്‌പന്നത്തിന്റെ പരസ്യത്തില്‍ അഭിനയിക്കുന്നത്‌ എന്തിനാണെന്നാണ്‌ കുട്ടി ചോദിച്ചത്‌. `കുട്ടിയുടെ ചോദ്യത്തിന്‌ മുന്നില്‍ പകച്ചു നിന്ന താന്‍ പലതവണ ചിന്തിച്ചതിനു ശേഷമാണ്‌ ഇത്തരമൊരു തീരുമാനത്തില്‍ എത്തിയത്‌`, ബച്ചന്‍ പറഞ്ഞു.

ജനങ്ങള്‍ക്ക്‌ ഹാനികരമാകുന്ന ഉത്‌പന്നങ്ങളുടെ പരസ്യത്തില്‍ അഭിനയിക്കേണ്ടെന്ന്‌ മകന്‍ അഭിഷേക്‌ ബച്ചനോടും മരുമകള്‍ ഐശ്വര്യറായിയോടും ബച്ചന്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.

2002മുതല്‍ പെപ്‌സിയുടെ ബ്രാന്‍ഡ്‌ അംബാസിഡറായിരുന്ന ബച്ചന്‌ പ്രതിവര്‍ഷം 3 കോടിരൂപയുടെ കരാറാണ്‌ ഉണ്ടായിരുന്നത്‌.
പെപ്‌സിയുടെ പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കില്ല: അമിതാഭ്‌ ബച്ചന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക