ഏറ്റവും അധികം വായിക്കപ്പെട്ട എഴുത്തുകാര്‍- മീനു എലസബത്ത്, സുധീര്‍പണിക്കവീട്ടില്‍
SAHITHYAM
03-Feb-2014
SAHITHYAM
03-Feb-2014

ഏറ്റവും അധികം വായിക്കപ്പെട്ട എഴുത്തുകാര്‍- മീനു എലസബത്ത്, സുധീര്‍പണിക്കവീട്ടില്‍
2013
ൽ ഏറ്റവും കൂടുതൽ വായിക്കപ്പെട്ടതു മീനു എലിസബെത്തിന്റെയും സുധീർ
പണിക്കവീട്ടിലിന്റെയും കൃതികളായിരുന്നു-Eമലയാളിയുടെ സർവ്വേ
മീനു എലസബത്ത്: "
ലോകം മുഴുവനുമുളള, മലയാളികളുടെ കുടിയേറ്റ സമൂഹത്തിൽ വായനാ ശീലം കൈ
വിടാത്തവർ എന്നും വായിക്കുന്ന വെബ്‌സയിറ്റെന്ന പദവി അലങ്കരിക്കുന്ന Eമലയാളിയുടെ സർവ്വേയിൽ 2013 ൽ എന്റെയും, ശ്രീ സുധീർ പണിക്ക വീട്ടിലിന്റെയും
കൃതികളാണ് ഏറ്റവും വായിക്കപ്പെട്ടത് എന്നറിഞ്ഞതിൽ വളരെ സന്തോഷം.
എന്നെപ്പോലെയുള്ള പുതിയ
എഴുത്തുകാർക്ക് Eമലയാളി തരുന്ന പ്രോത്സാഹനത്തിനു നന്ദി.
എന്റെ ലേഖനങ്ങളും, കവിതകളും, കഥകളും, വായിച്ച എല്ലാ വായനക്കാർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി. നിങ്ങളുടെ വളരെ തിരക്കുള്ള ദൈനംദിന ജീവിതത്തിനിടയിൽ വായിക്കുക മാത്രമല്ല,
അവയ്ക്ക് നന്ദി പറഞ്ഞു കത്തുകൾ അയക്കുന്നവരും, Eമലയാളിയിൽ
അഭിപ്പ്രായങ്ങൾ എഴുതി പ്രതികരിക്കുന്നവരുമായ എല്ലാ പേർക്കും ഈ ചെറിയ
കുറിപ്പിലൂടെ നന്ദി രേഖപ്പെടുത്തട്ടെ. ഇനിയും, മുന്നോട്ടുള്ള എഴുത്ത്
സപര്യയിൽ ഈ മലയാളിയുടെ എല്ലാ വായനക്കാരുടെയും, പിന്തുണ ഉണ്ടാകുമെന്ന്
പ്രതീക്ക്ഷിക്കുന്നു
വായനക്കാരുടെ അഭിരുചികളും, മാറ്റങ്ങളും, അനുസരിച്ച്, സമൂഹത്തിനു പ്രയൊജനപ്രദമായ രീതിയിൽ പ്രവർത്തിക്കുവാൻ ഇനിയും Eമലയാളിക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.
ഇന്നത്തെ
തിരക്കേറിയ ജീവിത സാഹചര്യങ്ങളിൽ, നാട് വിട്ടു മറുനാടുകളിൽ കഴിയുകയും
ഒപ്പം മാതൃഭാഷയോടുള്ള പുക്കിൾക്കൊടി ബന്തം നില നിർത്തിപ്പോരുകയും
ചെയുന്നവർക്കെല്ലാം Eമലയാളി ഒരു ആശ്വാസം തന്നെയാണ്.
**********************************************************************************മീനുവിനെക്കുറിച്ച് : അമേരിക്കന്‍ മലയാളികള്‍ക്കു വായനയുടെ പുതിയ അനുഭവവും ഉള്‍കാഴ്ചയുടെ നൂതനലോകവും പകര്‍ന്നു നൽകിയ എഴുത്തുകാരിയാണ് മീനു എലിസബത്ത്.
മുന്ന്
പതിറ്റാണ്ടായി അമേരിക്കയില്‍ താമസിക്കുന്ന ഈ വ്യക്തി അപൂര്‍വ സുന്ദരമായ
മലയാളത്തില്‍ കേരളവും പ്രവാസസ ജീവിതവും സമന്വയിപ്പിക്കുന്നതും
പ്രവാസത്തിന്റെ കണ്ണുകളിലൂടെ യാഥാര്‍ഥ്യങ്ങളെ വിശകലനം ചെയ്യുന്നതും
പുത്തന്‍ അനുഭൂതിയാകുന്നു. . അതുകൊണ്ടു തന്നെ ഇവരുടെ കൃതികൾ ജനം ഹ്രുദയ
പുര്‍വം സ്വീകരിക്കുകയും നെഞ്ചോടേറ്റുകയും ചെയ്യുന്നു.
മീനുവിന്റെ
സ്രുഷ്ടികളില്‍ കുടുതല്‍ അവര്‍ കണ്ടു മുട്ടിയ മനുഷ്യരും
ചുറ്റുപാടുകളുമാണു. മിക്ക ലേഖനങ്ങളിലും അമേരിക്കയിലെയും, നാട്ടിലെയും
അനുഭവങ്ങൾ കോർത്തിണക്കിയാണ്, മീനു വായനക്കാരുടെ മുന്നിൽ
അവതരിപ്പിക്കുന്നത്.
സരസവും, ലളിതവും, എന്നാൽ ഒരൽപം നർമ്മവും ചേർന്നതുമായാ മീനുവിന്റെ മിക്ക
കൃതികലും, അമേരിക്കയിൽ വളരെയദികം ചർച്ച ചെയ്യപ്പ്ടാറുണ്ട്.
കോട്ടയം
ജില്ലയിലെ പള്ളം സ്വദേശിയായ മീനു കൌമാര പ്രായത്തില്‍ കവിതകളെഴുതിരുന്നു.
വിവാഹാനന്തരം വളരെ നീണ്ട ഇടവേളയ്ക്കു ശേഷമാണ് അവര്‍ വീണ്ടും
എഴുതിത്തുടങ്ങുന്നത്. നാലഞ്ചു വര്ഷങ്ങള്‍ക്ക് മുന്‍പ് മലയാളം പത്രത്തില്‍
കുഴിയാനകള്‍ എന്ന നോവലെറ്റ് എഴുതിയായിരുന്നു തിരിചു വരവ്.
ഭര്‍ത്താവ്
ഷാജിയുടെ വലിയ പിന്തുണ തന്റെ എഴുത്തിനുണ്ടെന്ന് മീനു. ഇവര്ക്ക് മൂന്നു
മക്കളാണ്. കുടുംബവും, ജോലിയും എഴുത്തും ഒരുമിച്ചു കൊണ്ട് പോകാന്‍
ശ്രമിക്കുന്ന മീനു ടെക്‌സസിലെ പ്ലേനൊയിൽ ഡയറ്ററി കണ്‍സള്‍ട്ടന്റായി ജോലി
ചെയ്യുന്നു.)
വായനക്കാര്‍ക്ക് സുപരിചിതനാണു ശ്രീ സുധീര്‍ പണിക്കവീട്ടില്‍ എങ്കിലും പ്രശസ്തിതേടി വേദികളില്‍ പ്രത്യ്ക്ഷപ്പെടാന്‍ മടിക്കുന്ന, സ്വന്തം പടം രചനകള്‍ക്കൊപ്പം കൊടുക്കാന്‍ പോലും താല്‍പ്പര്യമില്ലാത്ത ഒരു വ്യക്തിത്വത്തിന്റെ ഉടമയുമാണു. ആള്‍ക്കൂട്ടത്തില്‍ തനിയെ കഴിയുന്ന ഇദ്ദേഹത്തെ പലരും കണ്ടിട്ടുപോലുമില്ല.
ഒരു സ്‌നേഹക്കുറിപ്പ് (from an old item)
പയേറിയയിലെ പനിനീര്‍പൂക്കള്‍ (സുധീര്‍ പണിക്കവീട്ടിലിന്റെ നിരൂപണ സമാഹാരം- ജോസ് തയ്യില്‍)
ലോക ക്ലാസ്സിക്കുകളിലും ഇന്ത്യന്‍ ക്ലാസ്സിക്കുകളിലുമുള്ള അവഗാഢമായ പാണ്ഡിത്യമാണു കുടിയേറ്റക്കാരുടെ ഇടയില്‍ ശ്രീ സുധീര്‍ പണിക്കവീട്ടില്‍ അറിയപ്പെടാന്‍ കാരണം. കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടുക വളരെ എളുപ്പമുള്ള കാര്യമാണ്. പക്ഷെ എന്തുകൊണ്ട് അത് തെറ്റിപ്പോയെന്നോ, ആ തെറ്റ് എങ്ങനെ തിരുത്താമെന്നോ കുറിക്കാനുള്ള വിശാല മനസ്കതയോ, അറിവോ, പലര്‍ക്കും കുറവാണു്. ഉദാഹരണത്തിനു കേരളത്തിലെ വലിയ നിരൂപകനെന്ന് അറിയപ്പെട്ടിരുന്ന യശ്ശ: ശ്രീ എം. കൃഷ്ണന്‍ നായര്‍ അമേരിക്കന്‍ മലയാളികളുടെ രചനകളെപ്പറ്റി വളരെ താറടിച്ച് കുറിച്ച് വിട്ടിരുന്നത് നിരുത്തരവാദ്പരമായ ഒരു വിമര്‍ശനമായേ കാണാന്‍ കഴിയൂ. അതേസമയം ഭാഷയോട് സ്‌നേഹമുള്ളവരെ എങ്ങനേയും പ്രോത്സാഹിപ്പിക്കണം എന്നൊരു താല്‍പ്പര്യം അദ്ദേഹത്തിലുണ്ടായിരുന്നെങ്കില്‍ പലപ്പോഴും രചയിതാക്കളെ ചാട്ടവാറുകൊണ്ട് അടിക്കുന്ന നയം മാറ്റി മലയാള ഭാഷയെ സ്‌നേഹിക്കുന്നു എന്ന പരിഗണനയില്‍ സ്വാന്തനം നല്‍കാന്‍ അദ്ദേഹത്തിനു സാധിച്ചേനേ. ഇവിടെയാണ് ശ്രീ സുധീര്‍ പണിക്കവീട്ടിലിന്റെ അമേരിക്കന്‍ മലയാള സാഹിത്യനിരൂപണങ്ങള്‍ക്ക് പ്രസക്തിയേറുന്നത്.
അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ രചനകളെപ്പറ്റി ശ്രീ സുധീര്‍ പണിക്കവീട്ടിലിന്റെ കാഴ്ച്ചപ്പാട് തികച്ചും വ്യത്യസ്തമാണു്. എന്തുകൊണ്ട് ഒരു രചന വെട്ടം കണ്ടില്ല, അതിലെ തെറ്റെന്താണു എങ്ങനെ നേരെയാക്കാം ഈ വക കാര്യങ്ങള്‍ എഴുത്തുകാരുമായി പങ്കിടാന്‍ അദ്ദേഹം തല്‍പ്പരനാണു. കാരണം മറ്റൊന്നല്ല സാഹിത്യത്തിലുള്ള അദ്ദേഹത്തിന്റെ അവഗാഢമായ പണ്ഡിത്യം, തുറന്ന മനസ്സോടെയുള്ള വീക്ഷണം., ലോക ക്ലാസ്സിക്കുഅക്ലുമായി താരതമ്യ പഠനം നടത്താനുള്ള അദ്ദേഹത്തിലെ പ്രത്യേക കഴിവ്. ഭാഷയെ സ്‌നേഹിക്കുന്ന എഴുത്തുകാരോടുള്ള പ്രതിപത്തി, അറിവ് മറ്റുള്ളവരുമായി പങ്കിടണം എന്ന അദ്ദേഹത്തിലെ പ്രത്യേകത ഇവയെല്ലാമാണ് ഈ ഗ്രന്ഥത്തിനും ഗ്രന്ഥകര്‍ത്താവിനും അതിലെ രചയിതാക്കള്‍ക്കും തിളക്കം വര്‍ദ്ധിപ്പിക്കുന്നത്.
നാട്ടിലെ അറിയപ്പെടുന്ന എഴുത്തുകാര്‍ പലപ്പോഴും വായിക്കാന്‍ മടിക്ലിരുന്ന ലേഖനങ്ങളില്‍ നിന്നും കവിതകളില്‍ നിന്നുമാണു ഗ്രന്ഥകരന്‍ പുല്ലിലും പൂവിലും എല്ലാം സ്രുഷ്ടാവിന്റെ മാഹാത്മ്യം കണ്ടെത്താം എന്ന് പറയും പോലെ അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ രചനകളിലെ സര്‍ഗാത്മകത ഇഴക്കീറി നിരൂപണം നടത്തന്‍ ശ്രമിച്ചിരിക്കുന്നത്. ഈ പുസ്തകത്തില്‍ പ്രശസ്തരും പ്രശസ്തി ആര്‍ജ്ജിച്ച് കൊണ്ടിരിക്കുന്നവരുമായ എഴുത്തുകാരുടെ രചനകളെപ്പറ്റിയുള്ള ഗ്രന്ഥ്കാരന്റെ നിരൂപണങ്ങളും പഠനങ്ങളുമുണ്ടെന്നതാണു ഇതിന്റെ പ്രത്യേകത. ഈ നിരൂപണങ്ങളിലുടനീളം ലോക ക്ലാസ്സിക്കുകളുമായുള്ള താരതമ്യ പഠനവും അര്‍ഹിക്കും വിധത്തില്‍ നല്‍കാന്‍ ഗ്രന്ഥകാരന്‍ ശ്രമിച്ചിട്ടുണ്ട്. മലയാള ചരിത്രത്തിന്റെ ഏടുകളില്‍ സ്ഥാനം പിടിക്കാന്‍ അര്‍ഹതയുള്ള ഈ പുസ്തകത്തില്‍ നിരൂപണത്തിനു തെരഞ്ഞെടുത്ത ക്രുതികളുടെ രചയിതാക്കളെ പ്രത്യേകം അഭിനന്ദിക്കുന്നു.http://emalayalee.com/varthaFull.php?newsId=54104
സുധീര്‍ പണിക്കവീട്ടില്‍:
Born in Sri Lanka (the then Colombo) to Indian parents. Brought up and educated in India.
Born in Sri Lanka (the then Colombo) to Indian parents. Brought up and educated in India.
Obtained MBA in personnel management and begun his career in India and then moved to Kuwait and then to USA.
Started writing from the age of seven in Malayalam and from college time wrote English poems and essays.
Contributed to almost all Malayalam publications and web magazines. Although poetry is his forte he has written stories, novelette, essays, humor, reviews and translated words of wisdom from English to Malayalam for serialization in Kairali Publications, New York. Introduced world classics in the form of short essays to the readers of Kairli and continue to contribute. E-mail: sudhirpanikkaveetil@gmail.com
വായനക്കാര്‍ക്ക് സുപരിചിതനാണു ശ്രീ സുധീര്‍ പണിക്കവീട്ടില്‍ എങ്കിലും പ്രശസ്തിതേടി വേദികളില്‍ പ്രത്യ്ക്ഷപ്പെടാന്‍ മടിക്കുന്ന, സ്വന്തം പടം രചനകള്‍ക്കൊപ്പം കൊടുക്കാന്‍ പോലും താല്‍പ്പര്യമില്ലാത്ത ഒരു വ്യക്തിത്വത്തിന്റെ ഉടമയുമാണു. ആള്‍ക്കൂട്ടത്തില്‍ തനിയെ കഴിയുന്ന ഇദ്ദേഹത്തെ പലരും കണ്ടിട്ടുപോലുമില്ല.
ഒരു സ്‌നേഹക്കുറിപ്പ് (from an old item)
പയേറിയയിലെ പനിനീര്‍പൂക്കള്‍ (സുധീര്‍ പണിക്കവീട്ടിലിന്റെ നിരൂപണ സമാഹാരം- ജോസ് തയ്യില്‍)
ലോക ക്ലാസ്സിക്കുകളിലും ഇന്ത്യന്‍ ക്ലാസ്സിക്കുകളിലുമുള്ള അവഗാഢമായ പാണ്ഡിത്യമാണു കുടിയേറ്റക്കാരുടെ ഇടയില്‍ ശ്രീ സുധീര്‍ പണിക്കവീട്ടില്‍ അറിയപ്പെടാന്‍ കാരണം. കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടുക വളരെ എളുപ്പമുള്ള കാര്യമാണ്. പക്ഷെ എന്തുകൊണ്ട് അത് തെറ്റിപ്പോയെന്നോ, ആ തെറ്റ് എങ്ങനെ തിരുത്താമെന്നോ കുറിക്കാനുള്ള വിശാല മനസ്കതയോ, അറിവോ, പലര്‍ക്കും കുറവാണു്. ഉദാഹരണത്തിനു കേരളത്തിലെ വലിയ നിരൂപകനെന്ന് അറിയപ്പെട്ടിരുന്ന യശ്ശ: ശ്രീ എം. കൃഷ്ണന്‍ നായര്‍ അമേരിക്കന്‍ മലയാളികളുടെ രചനകളെപ്പറ്റി വളരെ താറടിച്ച് കുറിച്ച് വിട്ടിരുന്നത് നിരുത്തരവാദ്പരമായ ഒരു വിമര്‍ശനമായേ കാണാന്‍ കഴിയൂ. അതേസമയം ഭാഷയോട് സ്‌നേഹമുള്ളവരെ എങ്ങനേയും പ്രോത്സാഹിപ്പിക്കണം എന്നൊരു താല്‍പ്പര്യം അദ്ദേഹത്തിലുണ്ടായിരുന്നെങ്കില്‍ പലപ്പോഴും രചയിതാക്കളെ ചാട്ടവാറുകൊണ്ട് അടിക്കുന്ന നയം മാറ്റി മലയാള ഭാഷയെ സ്‌നേഹിക്കുന്നു എന്ന പരിഗണനയില്‍ സ്വാന്തനം നല്‍കാന്‍ അദ്ദേഹത്തിനു സാധിച്ചേനേ. ഇവിടെയാണ് ശ്രീ സുധീര്‍ പണിക്കവീട്ടിലിന്റെ അമേരിക്കന്‍ മലയാള സാഹിത്യനിരൂപണങ്ങള്‍ക്ക് പ്രസക്തിയേറുന്നത്.
അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ രചനകളെപ്പറ്റി ശ്രീ സുധീര്‍ പണിക്കവീട്ടിലിന്റെ കാഴ്ച്ചപ്പാട് തികച്ചും വ്യത്യസ്തമാണു്. എന്തുകൊണ്ട് ഒരു രചന വെട്ടം കണ്ടില്ല, അതിലെ തെറ്റെന്താണു എങ്ങനെ നേരെയാക്കാം ഈ വക കാര്യങ്ങള്‍ എഴുത്തുകാരുമായി പങ്കിടാന്‍ അദ്ദേഹം തല്‍പ്പരനാണു. കാരണം മറ്റൊന്നല്ല സാഹിത്യത്തിലുള്ള അദ്ദേഹത്തിന്റെ അവഗാഢമായ പണ്ഡിത്യം, തുറന്ന മനസ്സോടെയുള്ള വീക്ഷണം., ലോക ക്ലാസ്സിക്കുഅക്ലുമായി താരതമ്യ പഠനം നടത്താനുള്ള അദ്ദേഹത്തിലെ പ്രത്യേക കഴിവ്. ഭാഷയെ സ്‌നേഹിക്കുന്ന എഴുത്തുകാരോടുള്ള പ്രതിപത്തി, അറിവ് മറ്റുള്ളവരുമായി പങ്കിടണം എന്ന അദ്ദേഹത്തിലെ പ്രത്യേകത ഇവയെല്ലാമാണ് ഈ ഗ്രന്ഥത്തിനും ഗ്രന്ഥകര്‍ത്താവിനും അതിലെ രചയിതാക്കള്‍ക്കും തിളക്കം വര്‍ദ്ധിപ്പിക്കുന്നത്.
നാട്ടിലെ അറിയപ്പെടുന്ന എഴുത്തുകാര്‍ പലപ്പോഴും വായിക്കാന്‍ മടിക്ലിരുന്ന ലേഖനങ്ങളില്‍ നിന്നും കവിതകളില്‍ നിന്നുമാണു ഗ്രന്ഥകരന്‍ പുല്ലിലും പൂവിലും എല്ലാം സ്രുഷ്ടാവിന്റെ മാഹാത്മ്യം കണ്ടെത്താം എന്ന് പറയും പോലെ അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ രചനകളിലെ സര്‍ഗാത്മകത ഇഴക്കീറി നിരൂപണം നടത്തന്‍ ശ്രമിച്ചിരിക്കുന്നത്. ഈ പുസ്തകത്തില്‍ പ്രശസ്തരും പ്രശസ്തി ആര്‍ജ്ജിച്ച് കൊണ്ടിരിക്കുന്നവരുമായ എഴുത്തുകാരുടെ രചനകളെപ്പറ്റിയുള്ള ഗ്രന്ഥ്കാരന്റെ നിരൂപണങ്ങളും പഠനങ്ങളുമുണ്ടെന്നതാണു ഇതിന്റെ പ്രത്യേകത. ഈ നിരൂപണങ്ങളിലുടനീളം ലോക ക്ലാസ്സിക്കുകളുമായുള്ള താരതമ്യ പഠനവും അര്‍ഹിക്കും വിധത്തില്‍ നല്‍കാന്‍ ഗ്രന്ഥകാരന്‍ ശ്രമിച്ചിട്ടുണ്ട്. മലയാള ചരിത്രത്തിന്റെ ഏടുകളില്‍ സ്ഥാനം പിടിക്കാന്‍ അര്‍ഹതയുള്ള ഈ പുസ്തകത്തില്‍ നിരൂപണത്തിനു തെരഞ്ഞെടുത്ത ക്രുതികളുടെ രചയിതാക്കളെ പ്രത്യേകം അഭിനന്ദിക്കുന്നു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments