Image

തപ്‌സി പ്രണയത്തില്‍; കാമുകന്‍ ബാഡ്‌മിന്റണ്‍ താരം മത്യാസ്‌ ബോ

Published on 03 February, 2014
തപ്‌സി പ്രണയത്തില്‍; കാമുകന്‍ ബാഡ്‌മിന്റണ്‍ താരം മത്യാസ്‌ ബോ
തെലുങ്ക്‌, തമിഴ്‌ നടി തപസി പ്രണയത്തില്‍. ഡെന്മാര്‍ക്ക്‌ ബാഡ്‌മിന്റണ്‍ താരവും ഒളിമ്പിക്‌സ്‌ വെള്ളി മെഡല്‍ ജേതാവുമായ മത്യാസ്‌ ബോയെ ആണ്‌ കാമുകന്‍. ഹൈദരാബാദില്‍ നടന്ന ഇന്ത്യന്‍ ബാഡ്‌മിന്റണ്‍ ലീഗില്‍ വച്ചാണ്‌ ബോയെയും തപസിയും കാണുന്നത്‌.

നേരത്തെ തന്നെ ഇരുവരും പ്രണയത്തിലാണെന്ന്‌ ഗോസിപ്പു കോളങ്ങളില്‍ വാര്‍ത്തകള്‍ വന്നത്‌. എന്നാല്‍ അപ്പോഴെല്ലാം ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണ്‌ എന്നായിരുന്നു തപസിയുടെ നിലപാട്‌. തപസി അഭിനയിക്കുന്ന സിനിമകളുടെ ലൊക്കേഷനുകളില്‍ മത്യാസ്‌ നിത്യസന്ദര്‍ശകനാണെന്നും പറയപ്പെടുന്നുണ്ട്‌. തപസി ഇപ്പോള്‍ അഭിനയിക്കുന്ന ഹിന്ദി ചിത്രമായ ശാദി ഡോട്ട്‌ കോമിന്റെ ചണ്ഡിഗണ്ഡിലെ ലൊക്കേഷനിലും മത്യാസ്‌ ചെന്നു.

ലീഗില്‍ 50,000 ഡോളര്‍ മാത്രം അടിസ്ഥാനവില ഉണ്ടായിരുന്ന ബോയെയെ ഏറ്റെടുക്കാന്‍ ആരും മുന്നോട്ട്‌ വന്നിരുന്നില്ല. തുടര്‍ന്ന്‌ ഇനി ഇന്ത്യയില്‍ കാലുകുത്തില്ലെന്ന്‌ പറഞ്ഞ്‌ പോയ ഇപ്പോള്‍ തപസിയെ കാണാന്‍ ഇടക്കിടെ മുംബയില്‍ എത്തുന്നുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌.
തപ്‌സി പ്രണയത്തില്‍; കാമുകന്‍ ബാഡ്‌മിന്റണ്‍ താരം മത്യാസ്‌ ബോ
തപ്‌സി പ്രണയത്തില്‍; കാമുകന്‍ ബാഡ്‌മിന്റണ്‍ താരം മത്യാസ്‌ ബോ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക