Image

കേജ്‌രിവാള്‍ സിനിമയിലും; പാട്ട്‌ എഴുതുന്നു

Published on 03 February, 2014
കേജ്‌രിവാള്‍ സിനിമയിലും; പാട്ട്‌ എഴുതുന്നു
ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്രിവാള്‍ സിനിമയ്‌ക്ക്‌ പാട്ടെഴുതുന്നു. സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ തന്നെ മനോഹരമായ കവിതയിലൂടെ ജനങ്ങളെ ആഹ്ലാദിപ്പിച്ച കെജ്രിവാള്‍ ഇപ്പോഴിതാ ഒരു സിനിമക്ക്‌ പാട്ടെഴുതാന്‍ പോകുകയാണ്‌ ദില്ലി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്രിവാള്‍. ബോളിവുഡ്‌ സൂപ്പര്‍താരം ആമിര്‍ഖാന്റെ അര്‍ദ്ധ സഹോദരന്‍ നായകനാകുന്ന ചിത്രത്തിനാണ്‌ കെജ്രിവാള്‍ പാട്ടെഴുതുന്നത്‌. ദില്‍ തോ ദീവാനാ ഹെ എന്നാണ്‌ ചിത്രത്തിന്‌ പേരിട്ടിരിക്കുന്നത്‌. ഈ ചിത്രത്തില്‍ ഒരു പാട്ടാണ്‌ കെജ്രിവാള്‍ എഴുതുന്നത്‌. കെജ്രിവാളിന്റെ വിശ്വസ്‌തനും ആം ആദ്‌മി പാര്‍ട്ടി നേതാവും കവിയുമായ കുമാര്‍ വിശ്വാസാണ്‌ ചിത്രത്തിലെ ബാക്കി പാട്ടുകള്‍ക്ക്‌ തൂലിക ചലിപ്പിക്കുന്നത്‌. രാജ ആര്‍ ബുന്ദേലയാണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്‌. നിര്‍മാണം ദീപക്‌ ശര്‍മ. സീനത്‌ അമ്മന്‍, സദ, രാജ്‌ ബബ്ബാര്‍, തുടങ്ങിയവരാണ്‌ ചിത്രത്തില്‍ അഭിനയിക്കുന്നത്‌.
കേജ്‌രിവാള്‍ സിനിമയിലും; പാട്ട്‌ എഴുതുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക