Image

പെട്രോള്‍ വിലവര്‍ധന: നൂലുകൊണ്ട്‌ ജനങ്ങളുടെ കഴുത്തറക്കുന്നുവെന്ന്‌ ഹൈക്കോടതി

Published on 04 November, 2011
പെട്രോള്‍ വിലവര്‍ധന: നൂലുകൊണ്ട്‌ ജനങ്ങളുടെ കഴുത്തറക്കുന്നുവെന്ന്‌ ഹൈക്കോടതി
കൊച്ചി: അടിക്കടിയുണ്ടാകുന്ന പെട്രോള്‍ വിലവര്‍ധന നൂലുകൊണ്ട്‌ ജനങ്ങളുടെ കഴുത്തറുക്കുന്നതിന്‌ തുല്യമാണെന്ന്‌ ഹൈക്കോടതി നിരീക്ഷിച്ചു. ഇതിനെതിരേ ഉപഭോക്‌താക്കള്‍ പ്രതികരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഭരണഘടനാ ഉത്തരവാദിത്തം സര്‍ക്കാര്‍ മറക്കുന്നു. വില വര്‍ധിപ്പിക്കുമ്പോള്‍ ജനം പ്രതികരിക്കുന്നില്ലെന്നും പി.സി.തോമസ്‌ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേ അഭിപ്രായപ്പെട്ടു.

എണ്ണക്കമ്പനികള്‍ ലാഭത്തിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌.ഇക്കാര്യം കമ്പനികളുടെ രേഖകള്‍ പരിശോധിച്ചാല്‍ മനസിലാക്കാനാവും. ജനങ്ങള്‍ക്ക്‌ എണ്ണക്കമ്പനികളുടെ കാരുണ്യത്തില്‍ ജീവിക്കേണ്ട അവസ്‌ഥയാണ്‌ ഇപ്പോള്‍. ഇക്കാര്യത്തില്‍ കോടതിക്ക്‌ ജനങ്ങളോട്‌ സഹതാപമുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക