Image

ഡോ. അനിതാ സാം മണ്ണിക്കരോട്ട്‌ നിര്യാതയായി

ജോയിച്ചന്‍ പുതുക്കുളം Published on 04 November, 2011
ഡോ. അനിതാ സാം മണ്ണിക്കരോട്ട്‌ നിര്യാതയായി
ന്യൂയോര്‍ക്ക്‌: ആല്‍ബനി കോളജ്‌ ഓഫ്‌ ഫാര്‍മസി മുന്‍ അസിസ്റ്റന്റ്‌ പ്രൊഫസര്‍ ഡോ. അനിതാ സാം മണ്ണിക്കരോട്ട്‌ (50) നിര്യാതയായി. തിരുവല്ല അറുപറയില്‍ തോമസ്‌ വര്‍ഗീസ്‌- ഏലിയാമ്മ ദമ്പതികളുടെ പുത്രിയും, ഏഴംകുളം മണ്ണിക്കരോട്ട്‌ സാമിന്റെ പത്‌നിയുമാണ്‌ അനിത.

ആല്‍ബനി മെഡിക്കല്‍ സെന്റര്‍ യൂറോളജി വിഭാഗത്തില്‍ റിസര്‍ച്ച്‌ ഗൈഡായും ജോലി ചെയ്‌തിട്ടുണ്ട്‌. തെയ്‌ വാന്‍ ശോ ചാന്‍ മെഡിക്കല്‍ കോളജ്‌ റിസര്‍ച്ച്‌ ഡയറക്‌ടറായിരുന്നു.

മക്കള്‍: ഡോ. ചിനോ മണ്ണിക്കരോട്ട്‌, കാര്‍ത്തി മണ്ണിക്കരോട്ട്‌.

മരുമകന്‍: എല്‍വിസ്‌ ജോര്‍ജ്‌ ളാകപറമ്പില്‍.

സംസ്‌കാരം ശനിയാഴ്‌ച ഉച്ചയ്‌ക്ക്‌ 12 മണിക്ക്‌ ആല്‍ബനിയില്‍ നടത്തപ്പെടുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫോണ്‍ 518 489 2151.
ഡോ. അനിതാ സാം മണ്ണിക്കരോട്ട്‌ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക