Image

എണ്ണക്കമ്പനികള്‍ക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശം

Published on 04 November, 2011
എണ്ണക്കമ്പനികള്‍ക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശം
കൊച്ചി: ഇന്ധനവില തുടര്‍ച്ചയായി വര്‍ധിപ്പിക്കുന്ന എണ്ണക്കമ്പനികളുടെ നടപടിക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം. പെട്രോള്‍ വില വര്‍ധനയ്‌ക്കെതിരെ ഉപഭോക്താക്കള്‍ പ്രതികരിക്കണം. ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതികരണം മാത്രമാണ്. നൂലുകൊണ്ട് ജനത്തിന്റെ കഴുത്തിറുക്കുന്നതിന് തുല്യമാണ് വില വര്‍ധിപ്പിച്ച നടപടി. എണ്ണക്കമ്പനികളുടെ ഔദാര്യത്തില്‍ ജീവിക്കേണ്ട സ്ഥിതിയാണ്. ഇതില്‍ ജനങ്ങളുടെ അവസ്ഥയില്‍ സഹതാപമുണ്ടെന്ന് ഒരു ഘട്ടത്തില്‍ കോടതി അഭിപ്രായപ്പെട്ടു.സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ പമ്പുകള്‍ വഴി എന്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ എണ്ണ വിലകുറച്ച് നല്‍കുന്നില്ലെന്നും കോടതി ചോദിച്ചു

എണ്ണക്കമ്പനികളുടെ ലാഭ നഷ്ടക്കണക്ക് സംബന്ധിച്ച യഥാര്‍ഥ വസ്തുതകള്‍ പരിശോധിക്കേണ്ടതുണ്ട്. നഷ്ടമാണെന്ന് പറയുന്നത് വിശ്വസനീയമല്ല. സപ്തംബറില്‍ ഇന്ധന വില വര്‍ധിപ്പിച്ച നടപടിക്കെതിരെ പി.സി തോമസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഈ പരാമര്‍ശം നടത്തിയത്. ഡിസംബര്‍ ആറിലേക്ക് കേസ് മാറ്റിവെച്ചു. റിലയന്‍സിന്റേയും ഇന്ത്യന്‍ ഓയിലസ് കോര്‍പ്പറേഷന്റേയും ലാഭനഷ്ടക്കണക്കുകള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക