Image

ബാബുരാജ്‌ വീണ്‌ടും വില്ലനാകുന്നു

Published on 02 February, 2014
ബാബുരാജ്‌ വീണ്‌ടും വില്ലനാകുന്നു
വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിനില്‍ക്കുന്ന നടനും സംവിധായകനുമായ ബാബുരാജ്‌ വീണ്‌ടും വില്ലനാകുന്നു. ലാല്‍ ജൂണിയറിന്റെ ഹിറ്റ്‌ ചിത്രമായ ഹണീ ബീയുടെ രണ്‌ടാംഭാഗം 'ഹായ്‌ അയാം ടോണി' എന്നചിത്രത്തിലാണ്‌ ബാബുരാജ്‌ വില്ലനാകുന്നത്‌. ലാല്‍ ജൂണിയര്‍ തന്നെയാണ്‌ ചിത്രത്തിന്റെ സംവിധായകന്‍. ആസിഫ്‌ അലി, ഭാവന, ലാല്‍, ശ്രീനാഥ്‌ ഭാസി എന്നിവരാണ്‌ ചിത്രത്തിലെ മറ്റ്‌ അഭി നേതാക്കള്‍. ആസിഫലി നായകനായഭിനയിച്ച ഹണീബിയില്‍ ഫെര്‍ണു എന്ന കോമഡി കഥാപാത്രത്തെയാണ്‌ ബാബുരാജ്‌ അവതരിപ്പിച്ചത്‌.

സാള്‍ട്ട്‌ ആന്‍ഡ്‌ പെപ്പര്‍, മായാമോഹിനി, മിസ്റ്റര്‍ മരുമകന്‍, ഓര്‍ഡിനറി തുടങ്ങിയ ചിത്രങ്ങളിലൂടെ കോമഡി താരമായി തിളങ്ങിയിരുന്നു.
ബാബുരാജ്‌ വീണ്‌ടും വില്ലനാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക