Image

പെട്രോളിന്റെ അധിക നികുതി കേരളം ഒഴിവാക്കി

Published on 04 November, 2011
പെട്രോളിന്റെ അധിക നികുതി കേരളം ഒഴിവാക്കി
തിരുവനന്തപുരം : പെട്രോളിന്‍െറ അധിക നികുതി സംസ്ഥാനം ഒഴിവാക്കുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ അറിയിച്ചു. വര്‍ധിപ്പിച്ച വിലയില്‍ നിന്ന്‌ 37 പൈസ സര്‍ക്കാര്‍ ഒഴിവാക്കി.

പെട്രോളിന്റെ വില നിശ്ചയിക്കുന്നതിനുള്ള അധികാരം എണ്ണ കമ്പനികളില്‍ നിന്ന്‌ എടുത്തുമാറ്റണമെന്നും വില നിശ്ചയിക്കുന്നത്‌ കേന്ദ്ര സര്‍ക്കാറാകണംമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നാളെ പ്രഖ്യാപിച്ച വാഹന പണിമുടക്ക്‌ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലീറ്ററിന്‌ 1.82 രൂപയുടെ വര്‍ധനയാണ്‌ എണ്ണക്കമ്പനികള്‍ പ്രഖ്യാപിച്ചത്‌. അടിക്കടിയുളള പെട്രോള്‍ വിലവര്‍ധനയില്‍ ഉത്‌കണ്‌ഠ രേഖപ്പെടുത്തിയും കേന്ദ്ര സര്‍ക്കാരിന്‌ വിലനിയന്ത്രണത്തിന്‌ അധികാരം വേണമെന്നും ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രി കൊണ്ടുവന്ന പ്രമേയം നിയമസഭ ഐകകണ്‌ഠ്യേന പാസാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക