Image

ചന്ദ്രലേഖയുടെ ജീവിതം സിനിമയാകുന്നു; കാവ്യ നായിക

Published on 01 February, 2014
ചന്ദ്രലേഖയുടെ ജീവിതം സിനിമയാകുന്നു; കാവ്യ നായിക
`രാജഹംസമേ....' എന്ന ഒറ്റ പാട്ടിലൂടെ ജീവിതം മാറ്റിമറിക്കപ്പെട്ട ആലപ്പുഴക്കാരി ചന്ദ്രലേഖയുടെ ജിവിതം സിനിമയാകുന്നു. കാവ്യമാധവന്‍ ചന്ദ്രലേഖയാകുമെന്നാണ്‌ റിപ്പോര്‍ട്ട്‌.

'എന്റേതല്ലാത്ത കാരണത്താല്‍' എന്ന്‌ പേരിട്ടിരിക്കുന്ന ചിത്രത്തിന്‌ തിരക്കഥയെഴുതുന്നത്‌ കൃഷ്‌ണ പൂജപ്പുരയാണ്‌. നായികാ പ്രാധാന്യമുള്ള ചിത്രത്തില്‍ കാവ്യ ഒരു സാധാരണ വീട്ടമ്മയായാണ്‌ കാവ്യ അഭിനയിക്കുന്നത്‌. ഇവരുടെ ജീവിതത്തില്‍ അവിചാരിതമായി നടക്കുന്ന ചില സംഭവങ്ങള്‍ വീട്ടമ്മയെ പ്രശസ്‌തിയുടെ കൊടുമുടിയിലെത്തിക്കുന്നു. അനു എന്നാണ്‌ കഥാപാത്രത്തിന്റെ പേര്‌.

സകുടുംബം ശ്യാമളയ്‌ക്ക്‌ ശേഷം രാധാകൃഷ്‌ണന്‍ മംഗലത്ത്‌ സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ എന്റേതല്ലാത്ത കാരണത്താല്‍. വിജയ്‌ ബാബുവാണ്‌ ചന്ദ്രലേഖയാകുന്ന കാവ്യയുടെ ഭര്‍ത്താവായി അഭിനയിക്കുന്നത്‌. ഇവരെക്കൂടാതെ പ്രതാപ്‌ പോത്തന്‍, പി ബാലചന്ദ്രന്‍ എന്നിവരും വേഷമിടുന്നുണ്ട്‌.
ചന്ദ്രലേഖയുടെ ജീവിതം സിനിമയാകുന്നു; കാവ്യ നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക