Image

സഹായഹസ്തവുമായി ഹെല്‍പ് സേവ് ലൈഫ് പത്താം വര്‍ഷവും

ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 04 November, 2011
സഹായഹസ്തവുമായി ഹെല്‍പ് സേവ് ലൈഫ് പത്താം വര്‍ഷവും
ന്യൂജഴ്‌സി: ജന്മനാട്ടിലെ അശരണരും രോഗികളുമായ നിര്‍ധനര്‍ക്ക് സാമ്പത്തിക സഹായം എത്തിച്ചുകൊടുക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കയില്‍ ജോലി ചെയ്യുന്ന ഏതാനും മലയാളി ചെറുപ്പക്കാര്‍ തുടങ്ങിവച്ച ഹെല്‍പ് സേവ് ലൈഫ് എന്ന ചാരിറ്റി സംഘടന പത്താം വര്‍ഷവും സഹായഹസ്തവുമായി മുന്നോട്ട്.

ലന്‍ഡ് എ ഹാന്‍ഡ് ടു മെന്‍ഡ് എ ലൈഫ് എന്ന പ്രഖ്യാപിത ലക്ഷ്യവുമായി 2001 നവംബര്‍ ഒന്നിന് തുടങ്ങിയ സംഘടനയില്‍ ഇപ്പോള്‍ ഇരുനൂറോളം അംഗങ്ങള്‍ ഉണ്ട്. 250 ഓളം നിര്‍ധന കുടുംബംങ്ങള്‍ക്കായി 228,000 ഡോളറിന്റെ സഹായം ഇതിനോടകം ചെയ്തുവെന്ന് ഭാരവാഹികള്‍ പറഞ്ഞു.

വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ, കാന്‍സര്‍ ചികില്‍സ, ഹൃദ്‌രോഗചികില്‍സ തുടങ്ങിയവയ്ക്ക് സഹായം നല്‍കി. കൂടാതെ നിരവധി നിര്‍ധന വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസത്തിനും സംഘടന സാമ്പത്തിക സഹായമെത്തിച്ചു.

ഹെല്‍പ് സേവ് ലൈഫിന്റെ 95% ഗുണഭോക്താക്കളും കേരളീയരാണ്. ഇതര സംസ്ഥാനങ്ങള്‍ക്കും സഹായം നല്‍കിയിട്ടുണ്ട്. ഫെഡറല്‍ ഗവണ്‍മെന്റിന്റെ 501(C)3 സി അംഗീകാരം ലഭിച്ച ഹെല്‍പ് സേവ് ലൈഫിലേക്കുള്ള സംഭാവനകള്‍ക്ക് നികുതിയിളവ് ലഭിക്കും.

സംഘടനാംഗങ്ങള്‍ക്ക് നേരിട്ടോ സുഹൃത്തുക്കള്‍ വഴിയോ ലഭിക്കുന്ന സഹായ അപേക്ഷകള്‍ പരിഗണിച്ചാണ് സഹായം ലഭ്യമാക്കുന്നത്. അപേക്ഷകര്‍ വരുമാന രേഖയും ആതുര സഹായത്തിന് ഡോക്ടറുടെയും വിദ്യാഭ്യാസ സഹായത്തിന് അധികാരികളുടെയും സാക്ഷ്യപത്രവും നല്‍കേണ്ടതാണ്. പ്രതിമാസം രണ്ടു മുതല്‍ മൂന്നു വരെ അപേക്ഷകര്‍ക്ക് 25000 മുതല്‍ 50000 രൂപ വരെ സഹായമെത്തിക്കും.

വര്‍ഷാദ്യം തിരഞ്ഞെടുക്കപ്പെടുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് ഈ കാരുണ്യപ്രസ്ഥാനത്തിന്റെ മേല്‍നോട്ടം നടത്തുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

പബ്ലിക് റിലേഷന്‍സ് ജോമോന്‍ ജോര്‍ജ് (
emailjomon@gmail.com)

റീജനല്‍ കോ - ഓര്‍ഡിനേറ്റേഴ്‌സ്:
ജോസഫ് സാമുവല്‍, യുഎസ് വെസ്റ്റ് കോസ്റ്റ് (
jmails@gmail.com)
ലാലു വാഴേക്കാട്ട് യുഎസ് മിഡ് വെസ്റ്റ് (
lalu thomas@yahoo.com)
ബേസില്‍ കുര്യാക്കോസ് യുഎസ് സെന്‍ട്രല്‍ (
bazil17@yahoo.com)
തോമസ് സേവ്യര്‍, ഇന്ത്യാ (
thomas@webteck.in)

സഹായഹസ്തവുമായി ഹെല്‍പ് സേവ് ലൈഫ് പത്താം വര്‍ഷവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക