Image

സീറോ മലബാര്‍ സഭ അല്മായ സമ്മേളനം ചെന്നൈയില്‍

Published on 04 November, 2011
സീറോ മലബാര്‍ സഭ അല്മായ സമ്മേളനം ചെന്നൈയില്‍



ചെന്നൈ: ചെന്നൈയിലെ പ്രഥമ സീറോ മലബാര്‍ സഭ അല്മായ സമ്മേളനത്തിന്
ഞായറാഴ്ച തുടക്കം. ചെന്നൈ കീല്‍ക്കട്ട്‌ലി ഹോളി ഫാമിലി ഹയര്‍ സെക്കണ്ടറി ഓഡിറ്റോറിയത്തില്‍ ഞായറാഴ്ച രാവിലെ 09.30 ന് വിശിഷ്ടാതിഥികളെ താലപ്പൊലിയോടും വാദ്യമേളങ്ങളോടും കൂടെ സ്വീകരിക്കും. തുടര്‍ന്ന് ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്റെ അധ്യക്ഷതയില്‍ സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വിസി സെബാസ്റ്റിയന്‍ മുഖ്യപ്രഭാഷണം നടത്തും. ചെന്നൈ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ മോണ്‍.ഡോ.ജോസ് പാലാട്ടി ആമുഖപ്രഭാഷണവും ബാംഗ്ലൂര്‍ ലെയ്റ്റി കോര്‍ഡിനേറ്റര്‍ കെ.പി.ചാക്കപ്പന്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജേക്കബ് ചാക്കത്തറ, ഫാമിലി യൂണിറ്റ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഫ്രാന്‍സീസ് കുര്യന്‍ എന്നിവര്‍ ആശംസകളും നേരും.

മാര്‍ത്തോമ്മാ ക്രൈസ്തവരുടെ പൈതൃകവും പാരമ്പര്യവും, സഭയിലെ അല്മായ പങ്കാളിത്തവും സംഭാവനകളും, സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ ഗ്ലോബല്‍ നെറ്റ്‌വര്‍ക്ക് എന്നീ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ചെന്നൈ സീറോ മലബാര്‍ സഭ മിഷനാണ് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. വിവിധ ഇടവകകളില്‍ നിന്നും മിഷന്‍ കേന്ദ്രങ്ങളില്‍ നിന്നും യുവജന-വനിതാ പ്രാതിനിധ്യത്തോടെ 500-ല്‍ പരം ഔദ്യോഗിക പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സമൂഹബലിയോടെ സമ്മേളനം സമാപിക്കും.



ഷൈജു ചാക്കോ
ഓഫീസ് സെക്രട്ടറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക