Image

സത്യം കമ്പ്യൂട്ടേഴ്‌സ് സ്ഥാപകന്‍ രാമലിംഗ രാജുവിന് ജാമ്യം

Published on 04 November, 2011
സത്യം കമ്പ്യൂട്ടേഴ്‌സ് സ്ഥാപകന്‍ രാമലിംഗ രാജുവിന് ജാമ്യം
ന്യൂഡല്‍ിഹി: സത്യം കമ്പ്യൂട്ടേഴ്‌സ് സ്ഥാപകന്‍ രാമലിംഗ രാജുവിന് സുപ്രിം കോടതി ജാമ്യം അനുവദിച്ചു. കമ്പനിയുടെ കണക്കില്‍ കൃത്രിമം കാണിച്ചതിന് ജയില്‍ ശിക്ഷ അനുഭവിക്കുകായണ് രാജു. കേസില്‍ തടവിലായ രാജുവിന്റ സഹോദരന്‍ ബി.രാമരാജുവിനും കമ്പനിയുടെ മുന്‍ ഫിനാന്‍ഷ്യല്‍ ഓഫീസര്‍ വി ശ്രീനിവാസനും ജാമ്യം ലഭിച്ചിട്ടുണ്ട്.

ഇന്ത്യന്‍ കോര്‍പ്പറേറ്റ് രംഗത്തെ ഏറ്റവും വലിയ അഴിമതികളിലൊന്നായിരുന്നു സത്യം തട്ടിപ്പ്. തട്ടിപ്പിനെ തുടര്‍ന്ന് കമ്പനി തകര്‍ന്നത് ഒരുപാടു ഓഹരി ഉടമകള്‍ക്ക് ഭീമന്‍ നഷ്ടമുണ്ടാക്കി. കുറ്റാരോപിതരായ രാജുവും കൂട്ടാളികളും 2009 മുതല്‍ ഹൈദരാബാദിലെ ചഞ്ചാല്‍ ഗുഡയിലെ സെന്റ്രല്‍ ജെയിലില്‍ തടവു ശിക്ഷ അനുഭവിക്കുകയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക