Image

മണിരത്‌നം ചിത്രത്തില്‍ ഐശ്വര്യയ്‌ക്കൊപ്പം ശ്രുതിയും

Published on 31 January, 2014
മണിരത്‌നം ചിത്രത്തില്‍ ഐശ്വര്യയ്‌ക്കൊപ്പം ശ്രുതിയും
സൂപ്പര്‍ സംവിധായകന്‍ മണിരത്‌നം ചിത്രത്തില്‍ ബോളിവുഡ്‌ നടി ഐശ്വര്യാ റായിക്കൊപ്പം കമലഹാസന്റെ മൂത്തമകള്‍ ശ്രുതി ഹാസനും അഭിനയിക്കുന്നതായി റിപ്പോര്‍ട്ട്‌. ഇവര്‍ക്ക്‌ പുറമെ മഹേഷ്‌ ബാബു, നാഗാര്‍ജുന എന്നിവരും വേഷമിടുന്നു.

ഇതുവരെ സിനിമയ്‌ക്ക്‌ പേരിട്ടിട്ടില്ല. ചിത്രത്തില്‍ അഭിനയിക്കുന്നതിനായി ശ്രുതിയെ അടുത്തിടെ മണിരത്‌നത്തിന്റെ ആളുകള്‍ സമീപിച്ചിരുന്നു. ശ്രുതി സമ്മതം മൂളിയതായാണ്‌ സൂചന.മണിരത്‌നത്തിന്റെ സിനിമയില്‍ അഭിനയിക്കുന്ന കാര്യം ഉറപ്പിക്കാനോ നിഷേധിക്കാനോ ശ്രുതി തയ്യാറായില്ല. എന്നാല്‍ മണിരത്‌നത്തിന്റെ സിനിമയില്‍ ഒരു കഥാപാത്രം ചെയ്യുക എന്നത്‌ തന്റെ സ്വപ്‌നമാണെന്ന്‌ ശ്രുതി പറഞ്ഞു.

തമിഴ്‌, തെലുങ്ക്‌ ഭാഷകളിലായി ചിത്രം അണിയിച്ചൊരുക്കും.
മണിരത്‌നം ചിത്രത്തില്‍ ഐശ്വര്യയ്‌ക്കൊപ്പം ശ്രുതിയുംമണിരത്‌നം ചിത്രത്തില്‍ ഐശ്വര്യയ്‌ക്കൊപ്പം ശ്രുതിയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക