Image

ടി.എം. ജേക്കബിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി

പി.പി.ചെറിയാന്‍ Published on 04 November, 2011
ടി.എം. ജേക്കബിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി

കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്‍മാനും കേരളാ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രിയുമായിരുന്ന ടി.എം. ജേക്കബിന്റെ ആകസ്മിക നിര്യാണത്തില്‍ കേരളാ കോണ്‍ഗ്രസ്സ്(എം) ഡാളസ് ചാപ്റ്റര്‍ അനുശോചനം രേഖപ്പെടുത്തി. യോഗത്തില്‍ നാഷണല്‍ വര്‍ക്കിംഗ് പ്രസിഡന്റ് പി.സി.മാത്യൂ അദ്ധ്യക്ഷത വഹിച്ചു. നാഷണല്‍ സെക്രട്ടറിമാരാ തോമസ് ഏബ്രഹാം, ഷാജി രാമപുരം എന്നിവരും ഡാലസ് ചാപ്റ്റര്‍ നേതാക്കളായ, ബാബു പടവത്തില്‍ , ബേബിച്ചന്‍ ചാമക്കാല, മാത്യൂ കയ്യാലകത്ത്, ജോര്‍ജ് വര്‍ഗീസ് കയ്യാലകത്ത് എന്നിവര്‍ പ്രസംഗിച്ചു. വര്‍ഗീസ് കോയിപ്പുറം അവതരിപ്പിച്ച അനുശോചനം പ്രമേയത്തില്‍ , കേരളം കണ്ട ഏറ്റവും മികച്ച പാര്‍ലമെന്റേറിയനും, വാഗ്മിയും, ഉജ്ജ്വലഭരണാധികാരിയും ആയിരുന്ന കാര്യം യോഗം അനുസ്മരിച്ചു.

ടി.എം. ജേക്കബിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക