Image

സംവിധായകന്‍ വഞ്ചിച്ചതായി നടി ഷെര്‍ലിന്‍ ചോപ്ര പരാതി നല്‍കി

Published on 30 January, 2014
സംവിധായകന്‍ വഞ്ചിച്ചതായി നടി ഷെര്‍ലിന്‍ ചോപ്ര പരാതി നല്‍കി
സംവിധായകന്‍ രൂപേഷ്‌ പോള്‍ പ്രതിഫലത്തിന്റെ ബാക്കി തുക നല്‍കിയില്ലെന്ന്‌ ആരോപിച്ച്‌ നടി ഷെര്‍ലിന്‍ ചോപ്ര പോലീസില്‍ പരാതി നല്‍കി.

വ്യാജ രേഖകളില്‍ കാമസൂത്ര ത്രിഡിയുടെ കരാര്‍ ഒപ്പുവെയ്‌ക്കാന്‍ രൂപേഷ്‌ നിര്‍ബ്ബന്ധിച്ചെന്നും അഭിനയിച്ചതിന്റെ പ്രതിഫലബാക്കിയായ 7ലക്ഷം രൂപ നല്‍കിയില്ലെന്നും ഷെര്‍ലിന്റെ പരാതിയില്‍ പറയുന്നുണ്ട്‌. സംവിധായകന്റെ ലൈംഗിക ആവശ്യങ്ങള്‍ നിഷേധിച്ചപ്പോള്‍ മറ്റൊരു നടിയെ ചിത്രത്തില്‍ അഭിനയിപ്പിക്കുമെന്നും എന്റെ നഗ്‌നഫോട്ടോകള്‍ രാജ്യാന്തര മാധ്യമങ്ങള്‍ക്ക്‌ നല്‍കുമെന്ന്‌ ഭീഷണിപ്പെടുത്തുകയും ചെയ്‌തു. അശ്ലീല ഇമെയില്‍ സന്ദേശങ്ങളും സംവിധായകന്‍ അയച്ചതായി പരാതിയില്‍ പറയുന്നു.

കള്ളയൊപ്പിടാന്‍ പ്രേരിപ്പിതായും ഷെര്‍ഷിന്‍ സാന്താക്രൂസ്‌ പൊലീസ്‌ ഇന്‍സ്‌പെക്ടര്‍ക്കും അഡീഷണല്‍ പൊലീസ്‌ കമ്മീഷണര്‍ക്കും നല്‍കിയ പരാതിയില്‍ പറയുന്നു. പോലീസ്‌ അന്വേഷണം ആരംഭിച്ചു. പരാതിയിന്മേലുള്ള തുടര്‍നടപടികള്‍ക്കായി താരത്തിന്റെ മൊഴിയെടുക്കാനായി അവരോട്‌ പൊലീസ്‌ സ്‌റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും തിരക്കുമൂലം ഷെര്‍ലിന്‍ ഇതുവരെ സ്‌റ്റേഷനില്‍ എത്തിയിട്ടില്ലെന്നും രൂപേഷ്‌ പറയുന്നു. കാമസൂത്ര ത്രിഡിയുടെ ട്രെയിലറില്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന്‌ ആരോപിച്ച്‌ ഷെര്‍ലിന്‍ രംഗത്തെത്തിയതോടെയാണ്‌ രൂപേഷും ഷെര്‍ലിനും തമ്മില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയത്‌.
സംവിധായകന്‍ വഞ്ചിച്ചതായി നടി ഷെര്‍ലിന്‍ ചോപ്ര പരാതി നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക