ന്യൂഡല്‍ഹി: പത്തൊന്‍പത് ദിവസത്തെ മൗനവ്രതം അണ്ണാഹസാരെ അവസാനിപ്പിച്ചു.
രാവിലെ ഏഴുമണിയോടെ മഹാത്മാഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിലെത്തി ' ഭാരത്
മാതാ കി ജയ് ' എന്ന് വിളിച്ചാണ് ഹസാരെ മൗനവ്രതം അവസാനിപ്പിച്ചത്.
ലോക്പാല്‍ സ്ഥിരസമിതിയുടെ യോഗത്തില്‍ പങ്കെടുക്കാനായി വ്യാഴാഴ്ച രാവിലെയാണ് ഹസാരെ ഡല്‍ഹിയില്‍ എത്തിയത്.
മഹാരാഷ്ട്രയിലെ ' ആത്മ ശാന്തി ' ആശ്രമത്തിലായിരുന്നു ഹസാരെ മൗനവ്രതം
അനുഷ്ഠിച്ചത്. ഈകാലയളവില്‍ തന്നെ ടീം ഹസാരെയ്ക്കെതിരെ സാമ്പത്തിക
ക്രമക്കേട് നടത്തിയെന്നുവരെ ആരോപണം ഉയര്‍ന്നിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല