Image

പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ നവം. 5,6 തീയതികളില്‍

ജോയിച്ചന്‍ പുതുക്കുളം Published on 04 November, 2011
പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ നവം. 5,6 തീയതികളില്‍
ന്യൂയോര്‍ക്ക്‌: യോങ്കേഴ്‌സ്‌ അണ്ടര്‍ഹില്‍ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ ഓഫ്‌ വെസ്റ്റ്‌ചെസ്റ്റര്‍ ദേവാലയത്തിലെ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ നവംബര്‍ 5,6 തീയതികളില്‍ നടത്തപ്പെടുന്നതാണ്‌.

അഞ്ചാം തീയതി ശനിയാഴ്‌ച വൈകുന്നേരം 6 മണിക്ക്‌ സന്ധ്യാപ്രാര്‍ത്ഥനയും, 6.45-ന്‌ ഗാനശുശ്രൂഷയും 7.15-ന്‌ നിലയ്‌ക്കല്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ജോഷ്വാ മാര്‍ നിക്കോദിമോസ്‌ തിരുമേനിയുടെ വചന പ്രഘോഷണവും തുടര്‍ന്ന്‌ ആശീര്‍വാദവും ഉണ്ടായിരിക്കും.

ആറാം തീയതി ഞായറാഴ്‌ച രാവിലെ 8.30-ന്‌ പ്രഭാത നമസ്‌കാരവും 9.30-ന്‌ അഭിവന്ദ്യ ജോഷ്വാ മാര്‍ നിക്കോദിമോസ്‌ തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തില്‍ കുര്‍ബാനയും, തുടര്‍ന്ന്‌ റാസയും, നേര്‍ച്ച വിളമ്പും ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: വികാരി റവ.ഫാ. ഷിനോജ്‌ തോമസ്‌ (215 801 599), സെക്രട്ടറി ഷാജു ചാക്കോ (914 309 1554), ട്രഷറര്‍ വര്‍ഗീസ്‌ ടി. ഏബ്രഹാം (914 482 0302).
പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ നവം. 5,6 തീയതികളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക