Image

അവസരവാദികള്‍ (കെരളി ന്യൂയോര്‍ക്ക്‌)

Published on 29 January, 2014
അവസരവാദികള്‍ (കെരളി ന്യൂയോര്‍ക്ക്‌)
ചതിക്കണ്ണു പൂട്ടി-
ഇരിപ്പുണ്‌ട്‌ നമ്മില്‍
ധ്രുതരാഷ്‌ട്ര ജന്മം !
ഒടിവിദ്യയുണ്‌ടാ മനസ്സിന്റെയുള്ളില്‍
കരിമൂര്‍ഖനുണ്ടാ
ശിരസ്സിന്റെയുള്ളില്‍

തിലകനെന്നൊരു സാധാരണ കവിയുടേതാണ്‌ ഈ വരികള്‍
അതിപ്പോള്‌ ഇവിടെ ഉദ്ധരിക്കാന്‍ കാരണം?

കാരണം ?
ഡല്‍ഹിയില്‍ ജനിച്ച ആംആദ്‌മി പാര്‌ട്ടിയുടെ പ്രവര്‍ത്തകര്‍ എന്നു സ്വയം വിശേഷിപ്പിച്ചുകൊണ്‌ട്‌ പുതുമഴയ്‌ക്ക്‌ കിളിര്‍ത്ത കൂണു  പോലെ അവസരവാദികള്‍ ഇന്‍ഡ്യ ഒട്ടാകെയും വിദേശങ്ങളിലും കിളിര്‍ക്കാന്‍ തുടങ്ങി. ആട്ടിന്‍ കുട്ടിയുടെ തോലണിഞ്ഞ ഇവറ്റകളെ എങ്ങനെ തിരിച്ചറിയാന്‍ സാധിക്കും എന്നത്‌ ആം ആദ്‌മിയുടെ വളര്‍ച്ചയുടെ പാതയില്‍ വലിയൊരു ഭീഷണിയായി മാറാനുള്ള സാധ്യതകള്‍ തള്‌ളിക്കളയാനാകില്ല.

ഇന്‍ഡ്യ ഒട്ടാകെ ആം ആദ്‌മിയില്‍ അംഗത്വം എടുക്കാന്‍ നിരവധി ആളുകള്‍ മുന്നോട്ട്‌ വരുന്നുണ്‌ട്‌ . അതു നല്ലതുതന്നെ. പക്ഷേ ഇവിരിലെ ആത്മാര്‍ത്ഥത എത്രമാത്രം വിശ്വസനീയമെന്ന്‌ കണ്‌ടറിയേണ്‌ടിയിരിക്കുന്നു.

അമേരിക്കയില്‍ തന്നെ പ്രവാസികളുടെ ആഗ്രഹത്തിനൊത്തുയരാത്ത സംഘടനകള്‍ കാലില്‍ കുരയും കെട്ടി നടക്കുന്ന അവസര വാദികളെല്ലാം ആം ആദ്‌മിയുടെ തട്ടകത്തില്‍ ചാടിക്കയറാന്‍ വെമ്പല്‍ കൊള്ളുകയാണ്‌.

കഴിഞ്ഞ ആഴ്‌ച ഇവിടത്തെ ഒരു ഛോട്ടാ സംഘടനയുടെ നേതാവ്‌ വേഷഭൂഷാദികളെല്ലാം മാറ്റി താടിയും നീട്ടി കഴുത്തിനു ചുറ്റും വടക്കേ ഇന്‍ഡ്യന്‍ സ്റ്റൈലില്‍ സ്‌കാര്‍ഫ്‌ ചുറ്റി ചുളുവില്‍ ആം ആദ്‌മി സംഘടനയുടെ അംഗത്വം സ്വീകരിച്ചാതായി ഓണ്‍ലൈനിലൂടെ പ്രഖ്യാപിച്ചു. തീര്‍ന്നില്ല- ജനുവരി 26 നു നടക്കുന്ന റിപ്പബ്ലിക്‌ ഡെ സമ്മേളനത്തില്‌ എല്ലാവരും പങ്കെടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്‌തു. ആഹ്വാനത്തിനും ഉത്‌ബോധിപ്പിക്കലിനും എന്തിനു പിശിക്കു കാണിക്കുന്നു!

മറ്റു ചിലര്‍ ഡല്‍ഹിയില്‍ പോയി ബിജെപി യുടെ അംഗത്വം സ്വീകരിച്ച്‌ പുറത്തുവരുമ്പോഴാണ്‌ വലിയ മാര്‍ജിനോടുകൂടി ആം ആദ്‌മി ഡല്‍ഹിയില്‌ ജയിച്ചുകയറുന്നത്‌. അച്ചായന്‍ വലിയ ആളാണെന്ന്‌ ഭാര്യയെ ധരിപ്പിക്കാന്‍ ഡല്‍ഹിവരെ പോയിട്ടും നിര്‍ഭാഗ്യത തങ്ങളെ പിന്തുടരുകയാണല്ലോ എന്നോര്‍ത്ത്‌ അവസര വാദികള്‍ കുണ്‌ഠിതപ്പെടുന്നു.

എന്തായാലും ആം ആദ്‌മി ജനങ്ങളിലുണ്‌ടാക്കിയിരിക്കുന്ന ചലനം എങ്ങനെ മുതലെടുക്കാം എന്നേ ആ ആദ്‌മിക്ക്‌ ചിന്തിക്കേണ്‌ടതുള്ളു.. പ്രത്യേകിച്ച്‌ പാര്‍ട്ടിയുടെ ചിഹ്നമായി സ്വീകരിച്ച `ചൂല' ചൂലിന്റെ മഹിമയും വര്‍ദ്ധിപ്പിച്ചു. ഇത്തരുണത്തില്‌ ചൂലെന്ന ചലിക്കുന്ന ആയുധം ഉയര്‍ത്തിപ്പിടിച്ച്‌ അവസരവാദികളെയും ബ്യൂറോക്രാറ്റ്‌സിനെയും ജനസേവ പാതയിലേക്ക്‌ എങ്ങനെ തിരിച്ചു കൊണ്‌ടുവരാം എന്നു ചിന്തിക്കുന്നതും നന്നായിരിക്കും.

അതേസമയം ആം ആദ്‌മിയും അല്‍പം ആത്മ സംയമനം പാലിക്കണം ഡല്‌ഹിയില്‍ കേവല ഭൂരിപക്ഷത്തിനോടടുത്തു വിജയം ഉറപ്പിച്ചു എന്നു കരുതി അടുത്ത തെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ മുഴുവന്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കും എന്നു ശഠിക്കുന്നത്‌ മൗഡ്യമാണ്‌. കാരണം ഉദ്യോഗസ്ഥ മേധാവിത്വവും ജീര്‍ണ്ണിച്ച രാഷ്‌ട്രീയവും കയ്യാളുന്ന ഒരു രാജ്യത്ത്‌ നെല്ലേത്‌ പതിരേത്‌ എന്നു തിരിച്ചറിയാന്‍ വിഷമിക്കും. അങ്ങനെയിരിക്കെ രാജ്യത്തിനും ജനങ്ങള്‍ക്കും നന്മ വരുത്തക എന്നതാണ്‌ ലക്ഷ്യമെങ്കില്‌ തിടുക്കം കൂട്ടാതെ സമാന ചിന്താഗതിയുള്ള മറ്റു പാര്‌ട്ടികളോട്‌ യോജിച്ചു നല്ല സ്ഥാനാര്‌ത്ഥികളെ മത്സരരംഗത്തിറക്കുന്നതിനായിരിക്കുന്നതിലാകണം ആം ആദ്‌മിയുടെ ശ്രദ്ധ.
കോണ്‍ഗ്രസും അല്‌പം തലക്കനം കുറക്കാന്‍ തയ്യാറാകണം. ഡല്‍ഹിയില്‌ അധികാരമേറ്റ ആം ആദ്‌മിക്ക്‌ പോലീസ്‌ ഡിപ്പാര്‌ട്‌ട്‌ മന്റില്‍ തങ്ങള്‍ പറഞ്ഞല്‌ അനുസരിക്കുന്ന പോലീസ്‌ മേധാവിയെ നിയമിക്കണം എന്നനാവശ്യപ്പെടുന്നതില്‌ ്‌ എന്താണുതെറ്റ്‌ ? ഡല്‍ഹിയില്‌ ദിനം പ്രതി ബലാത്സംഗവും മറ്റു കൊള്ളയും കൊള്ളിവെയ്‌പും തിമിര്‍ത്തുകൊണ്‌ടിരിക്കെ, ഭരണത്തില്‌ ആംആദ്‌മിയുടെ പരിചയക്കുറവാണ്‌ ഇതിനു കാരണം എന്നു വരുത്തി തീര്‍ക്കാന്‍, കോണ്‍ഗ്രസ്‌ പിന്തുണക്കുന്ന സര്‌ക്കാരിന്റെ ദൈനം ദിന പ്രവര്‌ത്തനങ്ങളില്‌ നിന്നു പുറം തിരിഞ്ഞു നില്‌ ക്കന്ന ശീലം ഒരിക്കലും ഭൂഷണമല്ല, , മറിച്ച്‌ ആംആദ്‌മിയുടെ ഭരണത്തില്‌ നിരുപാധിക പിന്തണ നല്‌കാന്‍ കോണ്‍ഗ്രസിനു സാധിച്ചാല്‌ വരാന്‌ പോകുന്ന ത്രികോണ മത്സരത്തില്‌ കോണ്‌ഗ്രസിന്റെ പ്രതിച്ഛായ മെച്ചപ്പെടും എന്നതില്‌ തര്‍ക്കമില്ല .
അവസരവാദികള്‍ (കെരളി ന്യൂയോര്‍ക്ക്‌)
Join WhatsApp News
jep 2014-01-30 06:54:26
well written
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക