‘ദൃശ്യ’ത്തിന്റെ വന്‍ വിജയത്തിന് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീപ് നായകനാകുന്നു.
ഇതിനുമുമ്പ് ‘മൈ ബോസ്’ എന്ന ഹിറ്റിനുവേണ്ടി ഇരുവരും ഒന്നിച്ചിരുന്നു.
പുതിയ ചിത്രത്തിലെ നായികയെ തീരുമാനിച്ചിട്ടില്ല. രാജേഷ് വര്‍മയാണ് തിരക്കഥ
ഒരുക്കുന്നത്. ഫെബ്രുവരിയില്‍ ചിത്രീകരണം തുടങ്ങും.
‘ദൃശ്യ’ത്തിന് ശേഷം ജീത്തുവിനെത്തേടി ഓഫറുകളുടെ പെരുമഴയാണ്. ഇതിനിടെയാണ്
അടുത്ത ചിത്രം ദിലീപിനൊപ്പമാണെന്ന് ജീത്തു വെളിപ്പെടുത്തിയത്.
അതിനുശേഷം പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിലേക്ക് ജീത്തു കടക്കും.
ഇതിനുമുമ്പ് പൃഥ്വിരാജുമൊത്ത് അദ്ദേഹം ഒന്നിച്ച ‘മെമറീസും’ സൂപ്പര്‍
ഹിറ്റായിരുന്നു.
ജീത്തുവിന് മുന്നിലുള്ള മൂന്നാമത്തെ പ്രോജക്ട് നായികാ
പ്രാധാന്യമുള്ളതാണ്. ഇതില്‍ കാവ്യ നായിക ആയേക്കുമെന്ന് വാര്‍ത്തകളുണ്ട്.
മുമ്പ് ജീത്തു നായികാപ്രാധാന്യമുള്ള കഥയുമായി ഒരുക്കിയ ‘മമ്മി ആന്‍ഡ്
മീ’യും ഹിറ്റായിരുന്നു.