Image

പിറവം സീറ്റ്‌ യാക്കോബായ സഭക്ക്‌ അവകാശപ്പെട്ടത്‌: ഗ്രിഗോറിയോസ്‌ മെത്രാപൊലീത്ത

Published on 03 November, 2011
പിറവം സീറ്റ്‌ യാക്കോബായ സഭക്ക്‌ അവകാശപ്പെട്ടത്‌: ഗ്രിഗോറിയോസ്‌ മെത്രാപൊലീത്ത
മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭക്ക്‌ 15000 ത്തില്‍പരം വോട്ടുകള്‍ പിറവം നിയോജക മണ്ഡലത്തില്‍ ഉണ്ടെന്നാണ്‌ ഇടവകകള്‍ തിരിച്ചുള്ള കണക്കുകളില്‍ നിന്നും മനസിലാകുന്നത്‌. മലങ്കര ഓര്‍ത്തോഡോക്‌സ്‌ സഭയെ സ്‌നേഹിക്കുന്ന സഭാ മക്കള്‍ക്ക്‌ തീരുമാനം എടുക്കുവാനുള്ള അവസരം കൈവന്നിരിക്കുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 175ല്‍പരം വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിലാണ്‌ യാക്കോബായ സഭയുടെ കമാണ്ടര്‍ എന്ന്‌ അവകാശപ്പെട്ട ശ്രി. ടി എം ജേക്കബ്‌ വിജയിച്ചത്‌.

കോലഞ്ചേരി പള്ളി പ്രശ്‌നത്തില്‍ 15 ദിവസത്തിനകം പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കോടതി വിധി നടപ്പാക്കും (18 sept )എന്നാണു കേരള സര്‍ക്കാരിനു വേണ്ടി ജില്ല കലക്ടര്‍ രേഖാമൂലം ഉറപ്പു നല്‍കിയത്‌. ആ ഉറപ്പു പാലിക്കാന്‍ കേരള സര്‍ക്കാര്‍ ഇന്നുവരെയും തയ്യാറായിട്ടില്ല എന്നത്‌ മലങ്കര സഭയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ തീരുമാനം എടുക്കുവാന്‍ പ്രേരിതമാകും. മാത്രമല്ല ഓര്‍ത്തഡോക്‌സ്‌ സഭക്ക്‌ വ്യക്തമായ കോടതിവിധിയുള്ള കോലഞ്ചേരി പള്ളിയില്‍ കോടതിവിധി നടപ്പാക്കി തരാതിരിക്കുകയും, പുത്തന്‌കുരിശുപള്ളിയില്‍ കീഴ്‌കോടതി വിധി വന്നു മണിക്കൂറുകള്‍ക്കകം യാക്കോബായ വിഭാഗത്തിന്‌ കോടതിവിധി നടപ്പാക്കി കൊടുക്കുയും ചെയ്‌തതും മലങ്കര സഭാ മക്കള്‍ മറന്നിട്ടില്ല. ` ഓരോ മെത്രാപ്പോലീത്താമാരും ഏതു മാര്‍ഗത്തിലൂടെയും മന്ത്രിമാരെ സ്വാധീനിക്കണം` എന്ന തോമസ്‌ പ്രഥമന്‍ ബാവയുടെ കല്‌പനയും, പണവും, സ്വാധീനവും, അധികാരവും ഉണ്ടെങ്കില്‍ എന്തും നടക്കും എന്ന്‌ അടുത്ത കാല സംഭവങ്ങള്‍ ഇതിനകം തെളിയിച്ചു കഴിഞ്ഞു.

കേസ്‌ തോറ്റാല്‍ ാലറശമശേീി , ജയ്‌ച്ചാല്‍ വിജയം വിധി നടപ്പാക്കല്‍, ഒന്നും സാധിക്കാതെ വരുമ്പോള്‍ ക്രമസമാധാന പ്രശ്‌നമുണ്ടാക്കി (തെരുവ്‌ നാടകം) പള്ളിപൂട്ടിക്കല്‍ ഇതാണ്‌ യാക്കോബായ സഭയുടെ അജണ്ട. ഇതിനിടയില്‍ ഓര്‍ത്തോഡോക്‌സ്‌ സഭ മക്കളെ കോലഞ്ചേരി തെരുവില്‍ ഓടിച്ചിട്ടടിച്ചു തല്ലിയതും, ഓര്‍ത്തോഡോക്‌സ്‌ സഭ മക്കളുടെ പതിനഞ്ചില്‍ പരം വാഹനങ്ങള്‍ തല്ലി തകര്‍ത്തതും കണ്ണുംകെട്ടി കണ്ടുരസിക്കാന്‍ മാത്രമേ കേരളത്തിലെ ഭരണാധികാരികള്‍ക്ക്‌ കഴിഞ്ഞുള്ളൂ എന്നതും ഓര്‍ത്തഡോക്‌സ്‌ സഭാ മക്കള്‍ വിലയിരുത്തും. ഇത്‌ കോടതി വിധിയുടെ പ്രശ്‌നം അല്ല. കേരളത്തിലെ പൊളിറ്റിക്കല്‍ സംവിധാനത്തിന്റെ പ്രശ്‌നം ആണ്‌. ഏതു കോടതിയില്‍ നിന്ന്‌ എന്ത്‌ വിധി വന്നാലും അത്‌ നടപ്പിലാക്കുവാനുള്ള ആര്‍ജവത്തമുള്ള ഒരു പൊളിറ്റിക്കല്‍ സിസ്റ്റം ഇന്ന്‌ കേരളത്തില്‍ ഇല്ല.

കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം കോണ്‍ഗ്രസിന്‌ മാത്രം വോട്ടു ചെയ്‌തിട്ടുള്ളവാരാണ്‌ എന്നെപ്പോലെയുള്ള ഓര്‍ത്തഡോക്‌!സ്‌കാരായ ബഹുഭൂരിപക്ഷം സഭാമക്കള്‍. മാറി ചിന്തിക്കേണ്ട സമയമായിരിക്കുന്നു. മലങ്കരസഭക്ക്‌ ന്യായമായി അവകാശപ്പെട്ട ഭാരതത്തിലെ പരമോന്നത നീതി പീ0മായ സുപ്രീം കോടതി ഉള്‍പ്പടെയുള്ള കോടതികള്‍ വിധിച്ചിട്ടുള്ള വിധികള്‍ നടപ്പിലാക്കി തരണമെന്നു ആവശ്യപ്പെടുമ്പോള്‍ കേവലം സ്വാധീനത്തിന്റെ പേരില്‍ അത്‌ നടപ്പിലാക്കുവാന്‍ വിമുഹത കാട്ടുന്നവരെ ഇനിയും നാം ചുമക്കെണ്ടതുണ്ടോ എന്നുള്ള ആത്മ വിമര്‍ശനത്തിനു സമയമായി. സഭയായി രാഷ്ട്രീയത്തില്‍ വ്യക്തമായ നിലപാട്‌ സ്വീകരിച്ചാലേ നിലനില്‍ക്കാന്‍ സാധിക്കയുള്ളൂ എന്ന സാഹചര്യം സംജാതമായിരിക്കുന്നു. അധികാര വര്‍ഗത്തെ പ്രീതിപ്പെടുത്തി കാര്യം സാധിക്കുന്ന ഇന്നത്തെ പോളിസിക്ക്‌ മാറ്റമുണ്ടാകണം. മലങ്കര സഭയുടെ സ്വാതന്ദ്ര്യമാണോ, അതോ ചിലരുടെ അധികാര സ്വാര്‍ത്ഥ താല്‌പര്യങ്ങളാണോ വലുത്‌ എന്ന്‌ സഭാ മക്കള്‍ തീരുമാനിക്കുവാനുള്ള സമയമായി. മലങ്കര സഭാ മക്കള്‍ക്ക്‌ അല്‌പമെങ്കിലും അഭിമാനം അവശേഷിക്കുന്നുണ്ടെങ്കില്‍ യാക്കോബായ സഭക്ക്‌ അവകാശപ്പെട്ടതാണെന്നു ജൊസഫ്‌ മാര്‍ ഗ്രിഗോറിയോസ്‌ മെത്രാപൊലീത്ത പറഞ്ഞ സീറ്റില്‍ ഓര്‍ത്തഡോക്‌!സ്‌ സഭാ മക്കളും, മലങ്കര സഭാനേതൃത്വവും ഒരു ഉറച്ച നിലപാട്‌ സ്വീകരിക്കണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക