Image

നന്‍ബെന്ത: നയന്‍താര സ്റ്റാലിന്റെ നായികയാകുന്നു

Published on 27 January, 2014
നന്‍ബെന്ത: നയന്‍താര സ്റ്റാലിന്റെ നായികയാകുന്നു
ഗ്ലാമര്‍ ജഗദീഷ്‌ സംവിധാനം ചെയ്യുന്ന നന്‍ബെന്ത എന്ന ചിത്രത്തില്‍ നടി നയന്‍താര ഉദയനിധി സ്റ്റാലിനൊപ്പം അഭിനയിക്കുന്നു.

ചിത്രത്തിന്റെ കഥ നയന്‍താരയ്‌ക്ക്‌ ഇഷ്ടപ്പെട്ടുവെന്നും അതിനാല്‍ തന്നെ അവര്‍ സമ്മതം മൂളിയെന്നും സംവിധായകനോട്‌ അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ഹാസ്യത്തിന്‌ കൂടി പ്രാധാന്യം നല്‍കി കൊണ്ട്‌ ഒരുക്കുന്ന കുടുംബ ചിത്രമായിരിക്കും നന്‍ബെന്ത എന്ന്‌ ജഗദീഷ്‌ പറഞ്ഞു. സിനിമയുടെ ഫോട്ടോഷൂട്ടിലും നയന്‍താര ഉദയനിധിക്കൊപ്പം പങ്കെടുത്തു.

ജയം രാജ സംവിധാനം ചെയ്യുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിലാണ്‌ നയന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്‌.

ബോളിവുഡ്‌ താരം കാജല്‍ അഗര്‍വാളിനെയാണ്‌ ഈ ചിത്രത്തിലെ വേഷത്തിനായി കണ്ടുവച്ചിരുന്നത്‌. എന്നാല്‍ ജഗദീഷുമായുള്ള അടുപ്പം മൂലം നയന്‍താരയ്‌ക്ക്‌ അവസരം ലഭിക്കുകയായിരുന്നു.
നന്‍ബെന്ത: നയന്‍താര സ്റ്റാലിന്റെ നായികയാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക