Image

മാർപാപ്പ ഒബാമയുമായി കൂടിക്കാഴ്ച്ച നടത്തും

Published on 26 January, 2014
മാർപാപ്പ ഒബാമയുമായി കൂടിക്കാഴ്ച്ച നടത്തും



ഫ്രാൻസിസ് മാർപാപ്പ യു.എസ്. പ്രസിഡന്‍റ് ബറാക് ഒബാമയുമായി കൂടിക്കാഴ്ച്ച നടത്തുമെന്ന് വത്തിക്കാൻ സ്ഥിരീകരിച്ചു. മാർച്ച് 27നാണ് കൂടിക്കാഴ്ച്ചയെന്നും വത്തിക്കാൻ ജനുവരി 21ന് പുറത്തിറക്കിയ വാർത്താക്കുറിപ്പില്‍ അറിയിച്ചു. 
ഫ്രാൻസിസ് പാപ്പായും ബരാക് ഒബാമയും തമ്മിലുള്ള ആദ്യകൂടിക്കാഴ്ച്ചയാണിത്. 2013 മാർച്ച് 19ന് ഫ്രാൻസിസ് പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങില്‍ വൈസ്പ്രസിഡന്‍റ് ജോ ബൈഡനാണ് യു.എസിനെ പ്രതിനിധീകരിച്ചത്. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി ആർച്ചുബിഷപ്പ് പിയത്രോ പരോളിനും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറിയും കൂടിക്കാഴ്ച്ച നടത്തി ഏതാനും ദിവസങ്ങൾക്കു ശേഷമാണ് മാർപാപ്പയും ഒബാമയും തമ്മിലുള്ള കൂടിക്കാഴ്ച്ചയെ സംബന്ധിച്ച വാർത്ത വൈറ്റ് ഹൗസ് പുറത്തുവിട്ടത്. 2009ല്‍ ബെനഡിക്ട് പതിനാറാമൻ പാപ്പായും യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. 





മാർപാപ്പ ഒബാമയുമായി കൂടിക്കാഴ്ച്ച നടത്തും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക