Image

മൂന്നു ശ്വാനര്‍ (കവിത: പ്രൊഫസ്സര്‍ ജോയ്‌ ടി, കുഞ്ഞാപ്പു.)

Published on 25 January, 2014
മൂന്നു ശ്വാനര്‍ (കവിത: പ്രൊഫസ്സര്‍ ജോയ്‌ ടി, കുഞ്ഞാപ്പു.)
1.

പുഴവക്കില്‍
പള്ളത്തുങ്കരയില്‍
അറിയിപ്പില്ലാതെ
വേട്ടപ്പട്ടി
കുതിച്ചു മുന്നില്‍:

`കൈസര്‍, കൈസര്‍, കൈസര്‍....'
വിളിയുടെ വെളിപാടില്‍
ശ്വാനന്‍
നിശ്ചല ഫ്രെയിമിനു
പുറത്തുചാടി വാലാട്ടി
കാല്‍ പുണര്‍ന്നു -
പഞ്ചപുച്ഛമടക്കി
കൊഴിഞ്ഞ നരവാലു തടവി
കുനിഞ്ഞിഴഞ്ഞു
ഇരുന്നുകിടന്നു
ഗ്രഹണ സമസ്യയില്‍
ലോകനീതിസാര
സംഗ്രഹം ഗ്രഹിച്ച്‌.

`പന്ത്രണ്ടാം രാവി'ലെ @@@ നാട്യഗൃഹത്തില്‍
ചൊല്ലിയാടും ആംഗ്ലേയകവിപുംഗവന്‍
പതിമൂന്നാം തിരുനാളിന്നലങ്കാരനാമം***
അന്വര്‍ത്ഥമാക്കും പരിണിതനാദം!@@@
[@@@Twelfth Night; or, What You Will. *** എപിഫെനി)

2

`ട്രോജന്‍' യുദ്ധ സാഹസത്തില്‍
ഇരുപതാണ്ടിന്റെ മറവിഭൂവാം
`ഇത്താക്കാ'ത്തീരത്തു മടങ്ങി,
പ്രണയാര്‍ത്ഥികളുടെ പ്രളയത്തില്‍,
മുങ്ങാതുണര്‍ന്നിരുന്ന
'പെനലോപ്പി'നെ വീണ്ടെടുക്കാന്‍
പാളയത്തെത്തിയ
`യുലീസ്സിസി'നെ
പടിവാതുക്കല്‍ തിരിച്ചിറിഞ്ഞ
ശ്വാനന്‍ `ആര്‍ഗസ്‌'-
വീരാളിയുടെ കണ്ണിണ
അത്ഭുതാശ്രുപൂജ.

പ്രായഞൊണ്ടലില്‍
കാലവലയത്തുരുത്തില്‍
കൊഴിഞ്ഞ രോമച്ചുഴിയില്‍
കീടകേളിയും കടച്ചിലും:
തൂങ്ങുംചെവിയാട്ടി മോങ്ങും
ശ്വാനന്‍ `ആര്‍ഗസ്‌'
``യുലിസ്സിസെ' നീയോയിത്‌!
പാദം പുണരാനും നക്കാനും
നാല്‍ക്കാലികാല്‍ നിവരുന്നില്ല;
സഹചാരിയാമെന്നെ
തിരിച്ചറിഞ്ഞല്ലൊ.
എനിക്കതുമതി!''

വിശപ്പിന്റെ വിളിയില്‍
പാചകശാല നോക്കി
ദയനീയതയില്‍ വില്ലാളിനീക്കം-
അന്ത്യശ്വാസ വിങ്ങല്‍മൊഴിയില്‍
ശ്വാനന്‍ `ആര്‍ഗസ്‌'!

3.

ധര്‍മ്മാധര്‍മ്മ നെല്‍ക്കതിര്‍പ്പതിരിന്‍
കൊയ്‌ത്തുമെതികള്‍ക്കനുബന്ധമായ്‌
ഭഗവനും തോഴരും രഥമുരുട്ടവെ,
ബന്ധുമിത്രകളത്രങ്ങള്‍ വേദിവെടിയവെ,
ഇരുട്ടില്‍ വളര്‍ക്കാവു വിജനമാകെ:
സ്വര്‍ഗ്ഗം പൂകാന്‍
ഇന്ദ്രരഥത്തിനു കൈകാട്ടാന്‍
`യുധിഷ്‌ഠിരന്‍'
അത്താണിചാരി മരവിക്കവെ,
ഒപ്പം
ധര്‍മ്മപത്‌നിപോല്‍
പ്രിയ ശ്വാനന്‍!
സ്വര്‍ഗ്ഗപേടകത്തില്‍
`നായ്‌ക്കു പ്രവേശനമില്ലെ'ന്ന
`ഇന്ദ്ര'ജാലം.
ധര്‍മ്മിഷ്‌ഠന്‍
സഹചാരിയാം തോഴനെ
തള്ളാതെ, തള്ളിപ്പറയാതെ,
നിഷേധിയായ്‌ മടങ്ങാനൊരുക്കം.
വേഷമഴിച്ച നായ്‌
ധര്‍മ്മദേവനായ്‌-
വേഷപ്പകര്‍ച്ചയില്‍
ഇളകിയാടും ഇന്ദ്രന്‍;
ധര്‍മ്മപ്പരീക്ഷാപ്പുരസ്‌ക്കാരം
മൗലിയില്‍ ചാര്‍ത്തി
യുധിഷ്‌ഠിരന്‍
പൂര്‍വ്വജന്മ ശ്വാനനൊത്ത്‌
മേഘപടലഘോഷയാത്ര!
മൂന്നു ശ്വാനര്‍ (കവിത: പ്രൊഫസ്സര്‍ ജോയ്‌ ടി, കുഞ്ഞാപ്പു.)മൂന്നു ശ്വാനര്‍ (കവിത: പ്രൊഫസ്സര്‍ ജോയ്‌ ടി, കുഞ്ഞാപ്പു.)
Join WhatsApp News
thomas koovalloor 2014-01-26 15:02:07
Those who know the story of the three incidents only know that it is a very meaningful poem. Thanks to Prof. Dr. Kunjappu for describing the three dogs in a symphonic way. I really enjoyed it.
 Thomas Koovalloor
വിദ്യാധരൻ 2014-01-26 20:57:17
യതി ഭവതി വചശ്ച്യു തം ഗുണേഭ്യോ 
വപുരിവയൗവന വന്ധ്യമംഗനായാ 
അപി ജനദയിതാനി ദുരഭഗത്വം 
നിയതമലങ്കരണാനി സംശ്രയന്തേ (കാവ്യാലങ്കാര സൂത്രവൃത്തി)

കവിത ഗുണരഹിതമാണെങ്കിൽ യുവത്വം നഷ്ടപെട്ട സ്ത്രീ ശരീരം പോലെയാണ് ജനങ്ങൾക്ക്‌ ഇഷ്ടപ്പെട്ട അലങ്കാരങ്ങൾ ഉണ്ടെങ്കിലും ദുർഭഗത്വം പ്രാപിക്കും 


vaayanakkaaran 2014-01-27 22:25:14

നിറയെ കവികൾ. നിറയെ അവാർഡുകൾ. രണ്ടിൽ നിന്നും രക്ഷ നേടണം

എന്റെ സ്വപ്നങ്ങൾ - എം. ആർ. മനോഹരവർമ്മ

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക