Image

അമര്‍ സിംഗിന്‌ ചികിത്സയ്‌ക്ക്‌ വിദേശത്തു പോകാന്‍ അനുമതി

Published on 03 November, 2011
അമര്‍ സിംഗിന്‌ ചികിത്സയ്‌ക്ക്‌ വിദേശത്തു പോകാന്‍ അനുമതി
ന്യൂഡല്‍ഹി: വോട്ടിന്‌ കോഴ കേസില്‍ വിദഗ്‌ധ ചികിത്സയ്‌ക്കായി വിദേശത്തു പോകാന്‍ പ്രതിയും എംപിയുമായ അമര്‍ സിംഗിന്‌ കോടതി അനുമതി നല്‍കി. നവംബര്‍ 8 മുതല്‍ 30 വരെ സിംഗപ്പൂരില്‍ ചികിത്സയ്‌ക്കായി പോകാനാണ്‌ കോടതി അനുമതി നല്‍കിയിരുന്നത്‌. വൃക്ക മാറ്റിവക്കല്‍ ശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയനായിട്ടുള്ള അമര്‍ സിംഗ്‌ സിംഗപ്പൂരിലെ മൗണ്‌ട്‌ എലിസബത്ത്‌ ആശുപത്രിയില്‍ തുടര്‍ പരിശോധനയ്‌ക്കായി പോകാന്‍ അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു. വിദേശത്ത്‌ പോകുന്നതിന്‌ മുന്‍പ്‌ 5 ലക്ഷം രൂപ കെട്ടിവക്കണമെന്ന്‌ കോടതി നിര്‍ദേശിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക