Image

`പപ്പ'യില്‍ പ്രിയാമണി നായിക

Published on 25 January, 2014
`പപ്പ'യില്‍ പ്രിയാമണി നായിക
സുരേഷ്‌ ഗോപി നായകനാകുന്ന `പപ്പ' എന്ന ചിത്രത്തില്‍ പ്രിയാമണി നായികയാകുന്നു.

പ്രശാന്ത്‌ മാമ്പുള്ളി സംവിധാനം ചെയ്യുന്ന സുരേഷ്‌ ഗോപി പത്തു വയസുകാരന്റെ അച്ഛന്റെ വേഷത്തിലാണെത്തുന്നത്‌. പ്രിയാമണി ഭാര്യയുടെ വേഷത്തിലും എത്തുന്നു. വ്യത്യസ്‌ത മതങ്ങളില്‍ പെട്ടവരയാണ്‌ സുരേഷും പ്രിയാമണിയും എത്തുന്നത്‌. മകനെ വളര്‍ത്തുന്നതിന്‌ വേണ്ടി ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്‌ സുരേഷ്‌. മകനെ ഒരും സംഗീത റിയാലിറ്റി ഷോയില്‍ പങ്കെടുപ്പിക്കുന്നതും സിനിമയുടെ ഭാഗമാകുന്നു. മകന്റെ പ്രകടനം കണ്ട്‌ ആരാണ്‌ ഗുരുവെന്ന വിധികര്‍ത്താവിന്റെ ചോദ്യത്തിന്‌ അച്ഛന്റെ പേരു പറയുന്നു. തുടര്‍ന്ന്‌ സുരേഷ്‌ ഗോപിയുടെ കഥാപാത്രം സ്‌റ്റേജില്‍ അതിമനോഹരമായ പ്രകടനം കാഴ്‌ചവയ്‌ക്കുന്നു.

റിയാസ്‌ ഖാന്‍, സുരാജ്‌ വെഞ്ഞാറമ്മൂട്‌, വിജയരാഘവന്‍, സുരേഷ്‌ കൃഷ്‌ണ, ശശി കലിംഗ, കൃഷ്‌ണകുമാര്‍, സുധീഷ്‌, ലെന, പ്രവീണ, നീനാ കുറുപ്പ്‌, സബിതാ ആനന്ദ്‌ എന്നിവരാണ്‌ മറ്റു താരങ്ങള്‍. പ്രശസ്‌ത തമിഴ്‌ തമിഴ്‌നടന്‍ സത്യരാജും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്‌.
`പപ്പ'യില്‍ പ്രിയാമണി നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക