Image

പ്രവാചകന്റെ കാര്‍ട്ടൂണ്‍ വരച്ച ഫ്രാന്‍സിലെ വാരിക ഓഫീസ്‌ കത്തിച്ചു

Published on 03 November, 2011
പ്രവാചകന്റെ കാര്‍ട്ടൂണ്‍ വരച്ച ഫ്രാന്‍സിലെ വാരിക ഓഫീസ്‌ കത്തിച്ചു
പാരിസ്‌: പ്രവാചകന്റെ കാര്‍ട്ടൂണ്‍ വരച്ച ഫ്രാന്‍സിലെ വാരിക ഓഫീസ്‌ കത്തിച്ചു. ആക്ഷേപഹാസ്യ വാരികയായ ചാര്‍ലി ഹെബ്‌ഡോയുടെ പാരീസ്‌ ഓഫിസാണ്‌ കത്തിച്ചത്‌. പ്രവാചകനായ മുഹമ്മദിനെ കാരിക്കേച്ചറിലൂടെ 'എഡിറ്റര്‍ ഇന്‍ ചീഫ്‌' ആക്കിയതിനു തൊട്ടടുത്ത ദിവസമായിരുന്നു ആക്രമണം.

ആക്രമണത്തിനെതിരേ ഫ്രാന്‍സില്‍ ശക്തമായ ജനവികാരം ഉയര്‍ന്നിട്ടുണ്ട്‌. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുനേരെയുള്ള കടുത്ത വെല്ലുവിളിയായാണ്‌ ഈ ആക്രമണത്തെ കാണുന്നത്‌. ആക്ഷേപഹാസ്യത്തിനു പ്രാധാന്യം നല്‍കുന്ന ഈ വാരിക വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അതിനു യോജിച്ച കാരിക്കേച്ചറുകള്‍ സ്വീകരിക്കുക പതിവാണ്‌. വാരിക ഓഫീസ്‌ താത്‌കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക