Image

സന്തോഷ്‌ പണ്ഡിറ്റിനെ ചീമുട്ടയെറിഞ്ഞു

Published on 03 November, 2011
സന്തോഷ്‌ പണ്ഡിറ്റിനെ ചീമുട്ടയെറിഞ്ഞു
പെരിന്തല്‍മണ്ണ: കൃഷ്‌ണനും രാധയും എന്ന സിനിമയെടുത്ത്‌ പ്രസിദ്ധിനേടിയ സന്തോഷ്‌ പണ്ഡിറ്റിനെ ആരാധകര്‍ ചീമുട്ടയെറിഞ്ഞു. ഇന്ന്‌ പെരിന്തല്‍മണ്ണയില്‍ കോഴിക്കോട്‌ റോഡിലെ സംഗീതാ ജംഗ്‌ഷനിലുള്ള ഒരു ബ്യൂട്ടി പാര്‍ലറിന്റെ ഉദ്‌ഘാടനത്തിനെത്തിയതായിരുന്നു സംഭവം.

പെരിന്തല്‍മണ്ണയില്‍ കോഴിക്കോട്‌ റോഡിലെ സംഗീതാ ജംഗ്‌ഷനിലുള്ള ഒരു ബ്യൂട്ടി പാര്‍ലറിന്റെ ഉദ്‌ഘാടനത്തിനെത്തിയതായിരുന്നു താരം. ചീമുട്ടയേറും തക്കാളിയേറും പരിധിവിട്ടപ്പോള്‍ താരം പാട്ട്‌ നിര്‍ത്തി പോകാനൊരുങ്ങി. പുറത്തേക്കിറങ്ങിയ സന്തോഷ്‌ പണ്‌ഡിറ്റിന്‌ നേര്‍ക്ക്‌ ആരാധകര്‍ അസഭ്യവര്‍ഷവും നടത്തി. കാറില്‍ കയറിയ ശേഷവും താരത്തിനു നേര്‍ക്ക്‌ ചീമുട്ടയെറിഞ്ഞു. തടയാന്‍ ചെന്ന പോലീസിനും ഏറ്‌ കിട്ടി. അതേസമയം ആക്രമണം നേരത്തെ ആസൂത്രണം ചെയ്‌ത പദ്ധതിയാണെന്നാണ്‌ സന്തോഷിന്റെ യഥാര്‍ഥ ആരാധകര്‍ ആരോപിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക