Image

ബിഹാറില്‍ തട്ടിക്കൊണ്ടുപോയവരെ കണ്ടെത്താനായില്ല

Published on 03 November, 2011
ബിഹാറില്‍ തട്ടിക്കൊണ്ടുപോയവരെ കണ്ടെത്താനായില്ല
ജാമുയി: ബിഹാറിലെ ബാല്‍താര്‍ ഘട്ടില്‍ നിന്ന് മാവോവാദികള്‍ തട്ടിക്കൊണ്ടുപോയ 15 പേരെ ഇനിയും കണ്ടെത്താനായില്ല. സ്വകാര്യ നിര്‍മാണക്കമ്പനിയിലെ എട്ടു തൊഴിലാളികളേയും നാല് ജീവനക്കാരേയും നാല് ഗ്രാമീണരെയുമാണ് തിങ്കളാഴ്ച മാവോവാദികള്‍ തട്ടിക്കൊണ്ടുപോയത്.

ഇവരെ ഇതുവരെ കണ്ടെത്താനായില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും ജാമുയി പോലീസ് സൂപ്രണ്ട് ആര്‍ എന്‍ സിങ് പറഞ്ഞു.

ബിഹാര്‍ സ്റ്റേറ്റ് ബ്രിഡ്ജ് കോര്‍പ്പറേഷനു കീഴില്‍ ഭര്‍നാര്‍ നദിക്കു കുറുകെ പാലം നിര്‍മിക്കുന്ന കമ്പനിയുടെ ഓഫീസിലെത്തിയ സായുധരായ അമ്പതോളം മാവോവാദികളാണ് ഇവരെ തട്ടിക്കൊണ്ടുപോയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക