Image

ഒത്തുകളി : പാക് ക്രിക്കറ്റ് താരങ്ങള്‍ക്ക് തടവുശിക്ഷ

Published on 03 November, 2011
ഒത്തുകളി : പാക് ക്രിക്കറ്റ് താരങ്ങള്‍ക്ക് തടവുശിക്ഷ
ലണ്ടന്‍: കോഴവാങ്ങി ഒത്തുകളിച്ചതിന് പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ സല്‍മാന്‍ ബട്ടിന് രണ്ടരവര്‍ഷം തടവ് ശിക്ഷ. പേസ് ബൗളര്‍ മുഹമ്മദ് ആസിഫിന് ഒരുവര്‍ഷവും കുറ്റം സമ്മതിച്ച് മാപ്പപേക്ഷിച്ച ഇടങ്കയ്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ആമിറിന് ആറുമാസവും ബ്രിട്ടീഷ് വിചാരണ കോടതി തടവ് ശിക്ഷ വിധിച്ചു. കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ ലോര്‍ഡ്‌സില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ അവസാന ക്രിക്കറ്റ് ടെസ്റ്റില്‍ ഇവര്‍ കോഴ വാങ്ങി ഒത്തുകളിച്ചുവെന്ന് ബ്രിട്ടീഷ് വിചാരണക്കോടതി കണ്ടെത്തിയിരുന്നു.

പണക്കൊതി മൂത്ത് മത്സരം ഒത്തുകളിച്ചതിന് മുമ്പൊരിക്കലും ഒരു കായിക താരത്തെ കോടതി കുറ്റക്കാരനായി കണ്ടെത്തുകയോ ശിക്ഷിക്കുകയോ ചെയ്തിട്ടില്ല. അതുകൊണ്ടു തന്നെ സൗത്ത്‌വാര്‍ക്ക് ക്രൗണ്‍ കോടതിയുടെ വിധി ക്രിക്കറ്റിന്റെ ചരിത്രത്തിലെ പുതിയ അധ്യായമാവും. കുറ്റം നിഷേധിച്ച ബട്ടിനെയും ആസിഫിനെയും മൂന്നാഴ്ച നീണ്ട വിചാരണക്കൊടുവിലാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ആമിര്‍ കുറ്റം സമ്മതിച്ചതിനാല്‍ വിചാരണക്കോടതിക്ക് മുമ്പാകെ വരേണ്ടി വന്നില്ല. വഞ്ചിക്കാന്‍ ബട്ടും ആസിഫും ഗൂഢാലോചന നടത്തിയതായി 12 അംഗ ജൂറി സംഘം ഏകകണ്‌ഠേന അഭിപ്രായപ്പെട്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക