Image

പുതുവര്‍ഷം (കവിത- തൊടുപുഴ കെ.ശങ്കര്‍)

തൊടുപുഴ കെ.ശങ്കര്‍ Published on 22 January, 2014
പുതുവര്‍ഷം (കവിത- തൊടുപുഴ കെ.ശങ്കര്‍)
പുതുവര്‍ഷം
(കവിത- തൊടുപുഴ കെ.ശങ്കര്‍)


പുതുവര്‍ഷമെത്രയോ വന്നൂ കടന്നുപോയ്
കുതൂഹലത്തോടെല്ലാം കണ്ടൂ നമ്മള്‍ !
മോഹനസ്വപ്നങ്ങളെത്രയോ കണ്ടൂ നാം
മോഹഭംഹങ്ങളും കണ്ടൂ നമ്മള്‍ !

എന്തെല്ലാമാശകള്‍ പോറ്റിവളര്‍ത്തീ നാം
എന്തെല്ലാം നാശങ്ങള്‍ കണ്ടൂ നമ്മള്‍ !
പുതുവര്‍ഷം വന്നപ്പോള്‍ ഘോഷിച്ച പോലതു
പുകുന്ന നേരത്തും ഘോഷിച്ചൂ നാം !

നേട്ടങ്ങളെത്ര വരിച്ചതുപോല്‍ തന്നെ
നഷ്ടങ്ങളെത്ര സഹിച്ചു നമ്മല്‍ !
എത്ര പരിശ്രമ ശീലം വളര്‍ത്തീ നാം
എത്ര കഠിന പ്രയത്‌നം ചെയ്തു !

കണ്ടുകൊടുങ്കാറ്റും ഭൂമികുലുക്കവും
കണ്ടൂ പ്രളയവുമെങ്ങും നമ്മള്‍ !
അത്യാഹിതങ്ങളും മാനഭംഗങ്ങളും
അത്യന്തം ദുഃഖം പകര്‍ന്നു നമ്മില്‍ !

ആശയര്‍പ്പിപ്പൂ ഭരണാധിപരില്‍ നാം
ആശിപ്പതെല്ലാം നടപ്പതില്ല !
എങ്കിലുമിപ്പതുവര്‍ഷം ജഗദീശന്‍
എല്ലാം നടത്തുമെന്നാശിച്ചിടാം !


പുതുവര്‍ഷം (കവിത- തൊടുപുഴ കെ.ശങ്കര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക