Image

അറ്റ്‌ലാന്റയില്‍ ശാലോം ഫെസ്റ്റിവല്‍ ജൂലൈ 7,8,9,10 തീയതികളില്‍

ജോയിച്ചന്‍ പുതുക്കുളം Published on 04 June, 2011
അറ്റ്‌ലാന്റയില്‍ ശാലോം ഫെസ്റ്റിവല്‍ ജൂലൈ 7,8,9,10 തീയതികളില്‍
അറ്റ്‌ലാന്റാ: ശാലോം മീഡിയ യൂ.എസ്.എയുടെ മേല്‍നോട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി നടത്തപ്പെടുന്ന റീജിയണല്‍ ഫെസ്റ്റിവല്‍ ജൂലൈ 7,8,9,10 തീയതികളിലായി അറ്റ്‌ലാന്റയിലെ ലോഗവന്‍ വില്‍ സിറ്റിയില്‍ അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ വെച്ച് (4561 RoseBuel Road, Loganville, GA 30052) നടക്കും.

ജൂലൈ ഏഴിന് വൈകിട്ട് അഞ്ചുമണിക്ക് ആരംഭിച്ച് പത്താംതീയതി ഞായറാഴ്ച അഞ്ചുമണിക്ക് അവസാനിക്കുന്ന മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന ഫെസ്റ്റിവലിന്റെ ഒരുക്കങ്ങള്‍ ധൃതഗതിയില്‍ പുരോഗമിക്കുന്നതായി ജനറല്‍ കോര്‍ഡിനേറ്റര്‍ ഏബ്രഹാം ആഗസ്തി അറിയിച്ചു.

പ്രശസ്ത വചന പ്രഘോഷകരായ റവ.ഫാ. റോയി പാലാട്ടി സി.എം.ഐ, ഡോ. മനോജ്, ഡോ. ജോണ്‍ ഡി, ഷാലോം മീഡിയ ചെയര്‍മാന്‍ ബെന്നി പുന്നത്തുറ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ ജൂലൈ 7-ന് വ്യാഴാഴ്ച വൈകിട്ട് ഏഴുമണിക്ക് അറ്റ്‌ലാന്റാ അതിരൂപതാ സഹായ മെത്രാന്‍ അഭിവന്ദ്യ ബിഷപ്പ് മാര്‍ ലൂയീസ് റാഫെയെന്‍ സമോറ ഉദ്ഘാടനം ചെയ്യും.

ആത്മനിര്‍വൃതി നല്‍കുന്ന പ്രാര്‍ത്ഥനാശുശ്രൂഷകളും മനംകുളിര്‍ക്കുന്ന ഗാനങ്ങളും ദിവ്യകാരുണ്യ പ്രാര്‍ത്ഥനകളും പ്രാര്‍ത്ഥനാനിര്‍ഭരവും അനുഭവസമ്പന്നവുമായ പ്രഭാഷണങ്ങളും കണ്‍വെന്‍ഷന്റെ പ്രത്യേകതകളായിരിക്കും. കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ 50 ഡോളര്‍ നല്‍കി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.കണ്‍വെന്‍ഷന്‍ ദിവസങ്ങളില്‍ ഭക്ഷണം നല്‍കുന്നതിന് മാത്രമായാണ് ഈ തുക ഉപയോഗിക്കുക. 18 വയസ്സിനു താഴെ പ്രായമുള്ളവര്‍ക്ക് രജിസ്‌ട്രേഷന്‍ സൗജന്യമായിരിക്കും. സീനിയര്‍ യൂത്ത്, ജൂണിയര്‍ യൂത്ത് എന്നീ വിഭാഗങ്ങളിലായി യുവജനങ്ങള്‍ക്കും ടീനേജ് കുട്ടികള്‍ക്കും ക്ലാസുകള്‍ ഉണ്ടായിരിക്കും. കൊച്ചുകുട്ടികള്‍ക്കുവേണ്ടി ബേബി സിറ്റിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഫാ. ജോണി പുതിയാപറമ്പില്‍, ഫാ. എബി വടക്കേക്കര, ഫാ. മാത്യു കോശി, ഫാ. മത്തായി പുതുക്കുന്നത്ത്, ഫാ. ജോസഫ് മുല്ലക്കര, സണ്ണി പുന്നക്കുഴിയില്‍ എന്നീ വൈദീകരുടെ ആത്മീയ നേതൃത്വത്തില്‍ അറ്റ്‌ലാന്റിയിലെ വിവിധ ക്രിസ്തീയ കൂട്ടായ്മകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 75-ഓളം അംഗങ്ങള്‍ അടങ്ങുന്ന വിപുലമായ കമ്മിറ്റി കണ്‍വെന്‍ഷന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. ജനറല്‍ കണ്‍വീനര്‍- ഏബ്രഹാം ആഗസ്തി (770 315 9499), ജോ-കണ്‍വീനര്‍- മാത്യു ജേക്കബ് (404 786 6999), ഫ്രാന്‍സീസ് നങ്ങ്യാലില്‍ (404 276 5859), ലിറ്റര്‍ജി- ബേബി പാലത്തിങ്കല്‍ (770 789 6930), രജിസ്‌ട്രേഷന്‍- അജിത് ജോസ് (404 787 2523), ട്രാന്‍സ്‌പോര്‍ട്ടേഷന്‍-സോജന്‍ വര്‍ഗീസ് (770 595 3462), ഫുഡ്- ജോസ് മാക്കനാല്‍ (678 376 5575), മ്യൂസിക്- ജെറിഷ് അഗസ്റ്റിന് (770 335 8477), യൂത്ത് -ബാല്‍സി ഫിലിപ്പ് (678 473 4859).

ദൂരസ്ഥലങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് താമസ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കൊടുക്കുന്നതാണ്. ഹോട്ടല്‍ അക്കോമഡേഷന്‍ ആവശ്യമുള്ളവര്‍ക്ക് ഗ്രൂപ്പ് നമ്പരില്‍ ഡിസ്കൗണ്ട് റെയിറ്റില്‍ മുറികള്‍ ബുക്ക് ചെയ്യുന്നതിനുള്ള അവസരമുണ്ട്.

വിശദ വിവരങ്ങള്‍ക്ക് അതാത് കമ്മിറ്റി കണ്‍വീനര്‍മാരുമായോ, ജനറല്‍ കണ്‍വീനറുമായോ ബന്ധപ്പെടാവുന്നതാണ്. സെന്റ് അല്‍ഫോന്‍സാ ഇടവകയുടെ വെബ്‌സൈറ്റ്: www.stalphonsacatholicchurch.org, www. shalomusa.org ഏബ്രഹാം ആഗസ്തി (770 315 9499) അറിയിച്ചതാണിത്.
അറ്റ്‌ലാന്റയില്‍ ശാലോം ഫെസ്റ്റിവല്‍ ജൂലൈ 7,8,9,10 തീയതികളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക