അക്കു അക്‌ബര്‍ സംവിധാനം ചെയ്യുന്ന ഉത്സാഹക്കമ്മിറ്റി എന്ന ചിത്രത്തില്‍ നടി ഇഷ
തല്‍വാര്‍ വേറിട്ട വേഷത്തില്‍ എത്തുന്നു. ജയറാമാണ് നായകന്‍. പാലക്കാടുള്ള ഒരു
ചെറിയ ഗ്രാമത്തിലാണ് കഥ നടക്കുന്നത്. ഏഴാം ക്ലാസില്‍ തോറ്റെങ്കിലും
ശാസ്‌ത്രജ്ഞനാകുന്നത് സ്വപ്‌നം കണ്ടു നടക്കുന്ന കഥാപാത്രത്തെയാണ് ജയറാം
അവതരിപ്പിക്കുന്നത്. തന്റെ കണ്ടുപിടിത്തങ്ങള്‍ ഓരോന്നായി പരാജയപ്പെടുകയാണെങ്കിലും
അയാള്‍ പ്രതീക്ഷ കൈവെടിയുന്നില്ല. ഓരോ തവണ പരാജയപ്പെടുന്‌പോഴും പേരു
വെളിപ്പെടുത്താത്ത ഒരു പെണ്‍കുട്ടി അയാളെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുന്നു.
മുതിര്‍ന്ന നടി ഷീലയുടെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ജയറാമിന് പുറമെ ബിജു മേനോന്‍, മനോജ് കെ.ജയന്‍, ബാബുരാജ്, കലാഭവന്‍
ഷാജോണ്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.
ചാന്ദ്‌നി ക്രിയേഷന്‍സിന്റെ
ബാനറില്‍ അരുണ്‍ഘോഷും ബിജോയ് ചന്ദ്രനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്
ഷൈജു അന്തിക്കാടാണ് തിരക്കഥ ഒരുക്കുന്നത്.