Image

കൊന്തനമസ്‌കാര സമാപനവും, വി. യൂദാശ്ശീഹായുടെ തിരുനാളും

ജോയിച്ചന്‍ പുതുക്കുളം Published on 03 November, 2011
കൊന്തനമസ്‌കാര സമാപനവും, വി. യൂദാശ്ശീഹായുടെ തിരുനാളും
ഷിക്കാഗോ: സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയുടെ ഭദ്രാസന ദേവാലയമായ ബെല്‍വുഡ്‌ സീറോ മലബാര്‍ കത്തീഡ്രലില്‍ പത്തുദിവസത്തെ തുടര്‍ച്ചയായ കൊന്തനമസ്‌കാരത്തിന്റെ സമാപനവും, വി. യൂദാ തദേവൂസ്‌ ശ്ശീഹായുടെ തിരുനാളും ഭക്ത്യാദരപൂര്‍വ്വം നടത്തപ്പെട്ടു.

ഒക്‌ടോബര്‍ 30-ന്‌ ഞായറാഴ്‌ച രാവിലെ 11 മണിക്ക്‌ വികാരി ഫാ. ജോയി ആലപ്പാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ വി. കുര്‍ബാന നടത്തപ്പെട്ടു. വി. കുര്‍ബാന മധ്യേ ജോയി അച്ചന്‍ തിരുനാള്‍ സന്ദേശം നല്‍കി.

തുടര്‍ന്ന്‌ നടന്ന കൊന്തനമസ്‌കാരത്തിനും യൂദാശ്ശീഹായുടെ നൊവേനയ്‌ക്കും ലദീഞ്ഞിനും അസിസ്റ്റന്റ്‌ വികാരി ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി കാര്‍മികത്വം വഹിച്ചു.

നേര്‍ച്ച-കാഴ്‌ച സമര്‍പ്പണത്തിനുശേഷം നടന്ന സ്‌നേഹവിരുന്നോടുകൂടി ആഘോഷപരിപാടികള്‍ സമാപിച്ചു. ജേക്കബ്‌ -ബിന്ദു ദമ്പതികളാണ്‌ തിരുനാള്‍ ഏറ്റെടുത്ത്‌ നടത്തിയത്‌.

ഗായകസംഘം ആലപിച്ച ശ്രുതിമധുരവും ഭക്തിനിര്‍ഭരവുമായ ഗാനങ്ങള്‍ കര്‍മ്മാദികള്‍ ഭക്തിസാന്ദ്രമാക്കി. കൈക്കാരന്മാരായ റോയി തച്ചില്‍, ജോമോന്‍ ചിറയില്‍, സിറിയക്‌ തട്ടാരേട്ട്‌, ജിബു ജോസഫ്‌ എന്നിവരും ലിറ്റര്‍ജി കമ്മിറ്റി കോര്‍ഡിനേറ്റേഴ്‌സായ ജോസുകുട്ടി നടയ്‌ക്കപ്പാടം, ജോണ്‍ വര്‍ഗീസ്‌ തയ്യില്‍പീഡിക, ചെറിയാന്‍ പൈലി കിഴക്കേഭാഗം, ജോസ്‌ കടവില്‍, തോമസ്‌ ആലുംപറമ്പില്‍ എന്നിവരും ആഘോഷപരിപാടി മോടിയാക്കുവാന്‍ പ്രവര്‍ത്തിച്ചു.
കൊന്തനമസ്‌കാര സമാപനവും, വി. യൂദാശ്ശീഹായുടെ തിരുനാളും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക