Image

പരസ്യത്തില്‍ അഭിനയിച്ചതിന്‌ മഞ്‌ജുവിന്‌ ലഭിച്ചത്‌ ഒരു കോടിയെന്ന്‌ റിപ്പോര്‍ട്ട്‌

Published on 20 January, 2014
പരസ്യത്തില്‍ അഭിനയിച്ചതിന്‌ മഞ്‌ജുവിന്‌ ലഭിച്ചത്‌ ഒരു കോടിയെന്ന്‌ റിപ്പോര്‍ട്ട്‌
പരസ്യത്തില്‍ അഭിനയിച്ചതിന്‌ മഞ്‌ജുവിന്‌ ലഭിച്ച പ്രതിഫലം ഒരു കോടിയെന്ന്‌ റിപ്പോര്‍ട്ട്‌.

കല്യാണ്‍ ജ്വല്ലേഴ്‌സ്‌ മുതല്‍ ധാത്രിവരെ എത്തിനില്‍ക്കുകയാണ്‌ മഞ്‌ജുവിന്റെ പരസ്യങ്ങളുടെ പട്ടിക. മഞ്‌ജുവുമായി ഏറ്റവും ഒടുവില്‍ പരസ്യകരാറിലെത്തിയ ബ്രാന്റാണ്‌ ധാത്രി.

മഞ്‌ജു വാര്യര്‍ പല വമ്പന്‍ കമ്പനികളും മഞ്‌ജുവുമായി ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്‌. ഇക്കൂട്ടത്തില്‍ ഒരു പ്രമുഖ ഫാഷന്‍ ബ്രാന്‍ഡും മറ്റൊരു പ്രമുഖ വസ്‌ത്രവ്യാപാരസ്ഥാപനവുമുണ്ടെന്നാണ്‌ കേള്‍ക്കുന്നത്‌. മലയാളത്തില്‍ പല നായികമാര്‍ക്കും സിനിമയില്‍ ലഭിയ്‌ക്കുന്ന പ്രതിഫലം പതിനഞ്ച്‌ ലക്ഷമാണ്‌. ഈ സമയത്താണ്‌ തിരിച്ചുവരവില്‍ ഒരു സിനിമ പോലും പുറത്തിറങ്ങുന്നതിന്‌ മുമ്പ്‌ മഞ്‌ജുവിന്‌ പരസ്യത്തിനായി ഒരുകോടി പ്രതിഫലം ലഭിയ്‌ക്കുന്നത്‌. കല്യാണ്‍ ജ്വല്ലേഴ്‌സിന്‌ വേണ്ടി അമിതാഭ്‌ ബച്ചനും ഐശ്വര്യ റായിയ്‌ക്കുമൊപ്പം പരസ്യത്തില്‍ പ്രത്യക്ഷപ്പെടുകയും ജ്വല്ലറി ഉദ്‌ഘാടനച്ചടങ്ങില്‍ ഒരേവേദിയില്‍ എത്തുകയും ചെയ്‌തത്‌ പരസ്യത്തിലെന്നപോലെ സിനിമയിലും മഞ്‌ജുവിന്‌ വലിയ മൈലേജാണ്‌ നല്‍കിയിരിക്കുന്നത്‌. ഇതിന്‌ ശേഷം ഹിന്ദിയില്‍നിന്നുള്‍പ്പെടെ മഞ്‌ജുവിന്‌ ഓഫറുകള്‍ വന്നിട്ടുണ്ട്‌.
പരസ്യത്തില്‍ അഭിനയിച്ചതിന്‌ മഞ്‌ജുവിന്‌ ലഭിച്ചത്‌ ഒരു കോടിയെന്ന്‌ റിപ്പോര്‍ട്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക