Image

ചിക്കാഗോ മലയാളി അസോസിയേഷന്റെ ജീവകാരുണ്യ പ്രവര്‍ത്തനം പ്രശംസനീയം

ജോര്‍ജ്‌ തോട്ടപ്പുറം Published on 03 November, 2011
ചിക്കാഗോ മലയാളി അസോസിയേഷന്റെ ജീവകാരുണ്യ പ്രവര്‍ത്തനം പ്രശംസനീയം
ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്ന്‌ ചിക്കാഗോ സെന്റ്‌ തോമസ്‌ കത്തീഡ്രല്‍ വികാരി ഫാ. ജോയി ആലപ്പാട്ട്‌ പ്രസ്‌താവിച്ചു. ചിക്കാഗോ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ഒക്‌ടോബര്‍ 30-ാം തീയതി ഞായറാഴ്‌ച സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ നടത്തിയ രക്തദാനക്യാമ്പ്‌ ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ പ്രസംഗിക്കുകയായിരുന്നു ഫാ. ജോയി ആലപ്പാട്ട്‌.

രക്തദാന കര്‍മ്മത്തിലൂടെ പലരുടെയും ജീവന്‍ രക്ഷിക്കാന്‍ സാധിക്കുന്നത്‌ ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ മകുടോദാഹരണമാണ്‌. സമൂഹനന്മയ്‌ക്കുവേണ്ടി രക്തദാനം പോലുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുവരുന്ന സംഘടനകളെ പ്രോത്സാഹിപ്പിക്കേണ്ടത്‌ നമ്മുടെ കടമയാണെന്നും ഫാ. ജോയി ആലപ്പാട്ട്‌ ഓര്‍മ്മിപ്പിച്ചു. ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട രക്തദാന ക്യാമ്പിന്‌ ആവേശകരമായ പ്രതികരണമാണ്‌ ലഭിച്ചതെന്ന്‌ പ്രസിഡന്റ്‌ ബെന്നി വാച്ചാച്ചിറ അറിയിച്ചു. സമൂഹത്തിന്റെ നാനാഭാഗത്തുനിന്ന്‌ നിരവധിപേര്‍ പ്രായവ്യത്യാസമില്ലാതെ രക്തദാന ക്യാമ്പിലെത്തി രക്തദാനം നടത്തി.

ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ രക്തദാന ക്യാമ്പിന്‌ പ്രസിഡന്റ്‌ ബെന്നി വച്ചാച്ചിറ, സണ്ണി വള്ളിക്കളം, ജോര്‍ജ്‌ തോട്ടപ്പുറം, ആഷ്‌ലി ജോര്‍ജ്‌, ജോജോ വെങ്ങാന്തറ, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ടോമി അമ്പേനാട്ട്‌, സ്റ്റാന്‍ലി കളരിക്കമുറി, നാരായണന്‍ കുട്ടപ്പന്‍, ജെസ്സി റിന്‍സി എന്നിവര്‍ നേതൃത്വം നല്‍കി.
ചിക്കാഗോ മലയാളി അസോസിയേഷന്റെ ജീവകാരുണ്യ പ്രവര്‍ത്തനം പ്രശംസനീയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക