Image

നിരാഹാരം പതിനൊന്നാം ദിവസം : രാജീവ് ജോസഫിന്റെ നില ഗുരുതരം

മൊയ്തീന്‍ പുത്തന്‍ചിറ Published on 15 January, 2014
നിരാഹാരം പതിനൊന്നാം ദിവസം : രാജീവ് ജോസഫിന്റെ നില ഗുരുതരം
ന്യൂഡല്‍ഹി: വിദേശ ഇന്ത്യാക്കാരുടെ വോട്ടവകാശം ഓണ്‍ലൈന്‍ വഴിയോ തപാല്‍ വഴിയോ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗ്ലോബല്‍ ഇന്ത്യന്‍ അസോസിയേഷന്‍ അന്താരാഷ്ട്ര പ്രസിഡണ്ട് രാജീവ് ജോസഫ് കഴിഞ്ഞ ആറാം തീയതി ഡല്‍ഹിയില്‍ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരം പതിനൊന്നു ദിവസമായപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയിലായതായി മീഡിയാ കോഓര്‍ഡിനേറ്റര്‍ സാജന്‍ ജോസ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.

കഴിഞ്ഞ രാത്രിയില്‍ ശാരീരികാസ്വാസ്ഥ്യം ഉണ്ടായെങ്കിലും സമരത്തില്‍ നിന്നും പിന്മാറാന്‍ രാജീവ് ജോസഫ് തയ്യാറായില്ല. കഴിഞ്ഞ 10 രാത്രികളിലും കൂട്ടിരുന്ന ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകന്‍ സാവിയോ പീറ്റര്‍ ഗവണ്‍മെന്റിന്റെ ക്രൂരമായ അവഗണനയെ നിശിതമായി വിമര്‍ശിച്ചു. പതിനൊന്നു ദിവസം പച്ചവെള്ളം മാത്രം കുടിച്ചു പാരലമെന്റിന് സമീപം അപകടാവസ്ഥയില്‍ സത്യാഗ്രഹമിരിക്കുന്ന രാജീവിന്റെ ആരോഗ്യ നില പരിശോധിക്കുവാന്‍ ഒരു ഡോക്ടര്‍ പോലും എത്തിയിട്ടില്ല എന്നത് കോണ്‍ഗ്രസ് ഗവണ്‍മെന്റിന്റെ മനുഷ്യത്വരഹിതമായ സ്വഭാവമാണ് തുറന്ന് കാണിക്കുന്നതെന്ന് സാവിയോ പീറ്റര്‍ ആരോപിച്ചു. അണ്ണാ ഹസ്സാരെയുടെ സമരത്തിനെതിരെ മുഖം തിരിഞ്ഞു നിന്ന കോണ്‍ഗ്രസ് പാര്‍ട്ടിയും ഗവണ്‍മെന്റും ഡല്‍ഹി തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും പാഠം പഠിച്ചിട്ടില്ലെന്ന് സാവിയോ കൂട്ടിച്ചേര്‍ത്തു. അപ്രതീക്ഷിതമായി എന്തെങ്കിലും അപകടം രാജീവിനു സംഭവിച്ചാല്‍ കേന്ദ്ര മന്ത്രിസഭ രാജിവെച്ചൊഴിയണമെന്ന് സാവിയോ പീറ്റര്‍ ആവശ്യപ്പെട്ടു.

തന്നെ അറസ്റ്റ് ചെയ്ത് സമരം അട്ടിമറിക്കാന്‍ ഗവണ്‍മെന്റു ശ്രമിച്ചാല്‍ ലോകമെമ്പാടുമുള്ള പ്രവാസികള്‍ ഈ സമരം ഏറ്റെടുക്കണമെന്ന് രാജീവ് ജോസഫ് ആഹ്വാനം ചെയ്തു. തന്റെ സമരം മാധ്യമങ്ങളില്‍ നിന്നും അകറ്റിനിര്‍ത്താന്‍ പ്രവാസികാര്യകാര്യ മന്ത്രിയും അനുയായികളും നടത്തുന്ന കുത്സിത ശ്രമങ്ങള്‍ പ്രവാസ ലോകം മനസിലാക്കണമെന്നും രാജീവ് അഭ്യര്‍ഥിച്ചു. പ്രവാസി ഇന്ത്യാക്കാരുടെ പൗരാവകാശത്തിനായി താന്‍ നടത്തുന്ന സഹന സമരത്തെ കോണ്‍ഗ്രസ് ഗവണ്‍മെന്റ് പുഛിച്ചു തള്ളുന്നത്, പ്രവാസി സമൂഹത്തോടുള്ള  കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും നേതാക്കളുടെയും നിലപാടാണെന്ന് രാജീവ് ജോസഫ് ഓര്‍മ്മിപ്പിച്ചു. സുഖവാസത്തിനും കച്ചവടത്തിനും ഫണ്ട് പിരിവിനുമായി ലോകം മുഴുവന്‍ കറങ്ങി നടക്കുന്ന മന്തിമാരുടെയും നേതാക്കളുടെയും തനിനിറം പ്രവാസികള്‍ ഇനിയെങ്കിലും മനസിലാക്കണമെന്നും രാജീവ് അഭ്യര്‍ത്ഥിച്ചു.

നിരാഹാരം പതിനൊന്നാം ദിവസം : രാജീവ് ജോസഫിന്റെ നില ഗുരുതരം നിരാഹാരം പതിനൊന്നാം ദിവസം : രാജീവ് ജോസഫിന്റെ നില ഗുരുതരം നിരാഹാരം പതിനൊന്നാം ദിവസം : രാജീവ് ജോസഫിന്റെ നില ഗുരുതരം നിരാഹാരം പതിനൊന്നാം ദിവസം : രാജീവ് ജോസഫിന്റെ നില ഗുരുതരം നിരാഹാരം പതിനൊന്നാം ദിവസം : രാജീവ് ജോസഫിന്റെ നില ഗുരുതരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക