Image

പിള്ളയെ മോചിപ്പിച്ചത്‌ സര്‍ക്കാരിന്റെ അധികാരം ഉപയോഗിച്ച്‌: ഉമ്മന്‍ചാണ്ടി

Published on 02 November, 2011
പിള്ളയെ മോചിപ്പിച്ചത്‌ സര്‍ക്കാരിന്റെ അധികാരം ഉപയോഗിച്ച്‌: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: ഇടമലയാര്‍ കേസില്‍ ജയിലിലായിരുന്ന ആര്‍ ബാലകൃഷ്‌ണപിള്ളയെ മോചിപ്പിച്ചത്‌ സര്‍ക്കാരിന്റെ അധികാരം ഉപയോഗിച്ചാണെന്നും നിയമവിരുദ്ധമായി ഒന്നും ചെയ്‌തിട്ടില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ഒരു കാര്യവും രഹസ്യമായല്ല ചെയ്‌തത്‌. പിള്ളയ്‌ക്ക്‌ കൂടുതലായി ഒരു ദിവസം പോലും പരോള്‍ നല്‍കിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കൊലക്കേസില്‍ ജീവപര്യന്തം ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിലില്‍ വച്ച്‌ മറ്റൊരാളെ കുത്തിക്കൊന്നയാളെ പോലും ഇളവു നല്‍കി മോചിപ്പിച്ചവരാണ്‌ ഇപ്പോള്‍ ആര്‍.ബാലകൃഷ്‌ണപിള്ളയുടെ പേരില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.മന്ത്രിസഭാ തീരുമാനങ്ങള്‍ വ്യക്തമാക്കിക്കൊണ്ട്‌ പറഞ്ഞു. ഏതു സ്‌ഥാനം വഹിച്ചാലും ചട്ടക്കൂടിനുള്ളില്‍ നിന്നു പ്രവര്‍ത്തിക്കണമെന്നും തനിക്കും ഇതു ബാധകമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക